ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡ്,അഴിമതിക്കെതിരെ പോരാടുന്ന താന്‍ തെറ്റുകാരനാണോ?പ്രധാനമന്ത്രി നരേന്ദ്രമോദി
ജനങ്ങള്‍ പണമിടപാടുകള്‍ മൊബൈലിലൂടെ നടത്താന്‍ ശ്രമിക്കണമെന്നും മോദി.
മൊറാദാബാദ്: ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡെന്നും, അഴിമതിക്കെതിരെ പോരാടുന്ന താന്‍ എങ്ങനെ തെറ്റുകാരനാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മൊറാദാബാദില്‍ ബി ജെ പി സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തു കൊണ്ട് എനിക്ക് അഴിമതിക്കെതിരെ പോരാടിക്കൂടാ, എന്തിനാണ് എന്നെ ചിലര്‍ തെറ്റുകാരനെന്ന് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. അഴിമതിയെ നമ്മള്‍ ഒരുമിച്ച് ഇല്ലാതാക്കുമെന്നും, ബിജെപി അധികാരത്തിലെത്തിയാല്‍ വികസനത്തിനായാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ പണമിടപാടുകള്‍ മൊബൈലിലൂടെ നടത്താന്‍ ശ്രമിക്കണം. നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്തെ ഒളിപ്പിച്ചുവെച്ച കള്ളപ്പണം പുറത്തു വരും. ജന്‍ധന്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്ന കള്ളപ്പണക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൊറാദാബാദിലെ പല ഗ്രാമങ്ങളിലും ഇപ്പോഴും വൈദ്യുതിയില്ല. ഇവിടുത്തെ ജനങ്ങള്‍ 18 ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, ഇതിനു മാറ്റം വരണം. ഉത്തര്‍പ്രദേശിലെ ദാരിദ്രം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും നരേന്ദ്രമോദി പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications