കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ ജനങ്ങള്‍ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു, മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തൊഗാഡിയ

Google Oneindia Malayalam News

അഹമ്മദാബാദ്: അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. രാമക്ഷേത്രക്കുറിച്ചോ ഗോവധത്തെക്കുറിച്ചോ സംസാരിക്കാന്‍ ജനങ്ങള്‍ അനുവദിക്കുന്നില്ലെന്നാണ് തൊഗാഡിയ ആരോപിക്കുന്നത്. കര്‍ഷകര്‍ക്കുള്ള ക്ഷേമപദ്ധതികളെക്കുറിച്ചോ ഗോവധത്തിലുള്ള നിയമത്തെക്കുറിച്ചോ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കാന്‍ അനുവദിക്കുന്നില്ലെന്നും ജനങ്ങള്‍ തന്നെ നിശബ്ദനാക്കുകയാണെന്നും തൊഗാഡിയ ആരോപിക്കുന്നു.

<strong>പ്രവീണ്‍ തൊഗാഡിയയെ കണ്ടെത്തിയത് അബോധാവസ്ഥയില്‍: പൊലീസിനെ പ്രതിക്കൂട്ടിലാക്കി വിഎച്ച്പി, ഒടുവില്‍ സത്യമറിഞ്ഞു!!</strong>പ്രവീണ്‍ തൊഗാഡിയയെ കണ്ടെത്തിയത് അബോധാവസ്ഥയില്‍: പൊലീസിനെ പ്രതിക്കൂട്ടിലാക്കി വിഎച്ച്പി, ഒടുവില്‍ സത്യമറിഞ്ഞു!!

<strong>ഇന്ത്യയിലെ ടെലികോം രംഗം പ്രതിസന്ധിയില്‍: ഒമ്പത് മാസത്തിനിടെ 80,000 പേര്‍ക്ക് ജോലി നഷ്ടം!! റിപ്പോര്‍ട്ട് പറയുന്നത്</strong>ഇന്ത്യയിലെ ടെലികോം രംഗം പ്രതിസന്ധിയില്‍: ഒമ്പത് മാസത്തിനിടെ 80,000 പേര്‍ക്ക് ജോലി നഷ്ടം!! റിപ്പോര്‍ട്ട് പറയുന്നത്

തിങ്കളാഴ്ച കാണാതായ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ രാത്രിയോടെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഹമ്മദാബാദിലെ ഷാഹിബാഗിലെ ഒരു പാര്‍ക്കില്‍ നിന്നാണ് അബോധാവസ്ഥയില്‍ തൊഗാഡിയയെ കണ്ടെത്തിയത്. ഉടന്‍ തന്നെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു. ഷുഗര്‍ നില കുറഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നുവെന്ന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് വൃത്തങ്ങളാണ് സ്ഥിരീകരിച്ചത്.

 വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തും

വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തും


പോലീസ് തന്നെ വേട്ടയാടുന്നുവെന്നും കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്നും പ്രവീണ്‍ തൊഗാഡിയ ആരോപിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊഗാഡിയ ആരോഗ്യനിവ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് തൊഗാഡിയ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

 ലക്ഷ്യമിടുന്നത് ബിജെപിയോ!!

ലക്ഷ്യമിടുന്നത് ബിജെപിയോ!!

ഒരു ദശകത്തോളം പഴക്കമുള്ള കേസിന്റെ പേരില്‍ തന്നെ വേട്ടയാടുകയാണെന്നും തന്റെ ശബ്ദം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും തൊഗാഡിയ ആരോപിക്കുന്നു. തന്നെ അറസ്റ്റ് ചെയ്യാനെത്തിയത് രാജസ്ഥാന്‍ പോലീസ് ആണെന്നും രാജസ്ഥാനും ഗുജറാത്തും ഭരിക്കുന്നത് ബിജെപിയാണെന്നും തൊഗാഡിയ ചൂണ്ടിക്കാണിക്കുന്നു. തന്നെ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാന്‍ പദ്ധതിയുണ്ടെന്ന് ഒരാള്‍ പറഞ്ഞുവെന്നും മാധ്യമങ്ങള്‍ക്ക് മുമ്പാകെ തൊഗാഡിയ ചൂണ്ടിക്കാണിച്ചു.

 മോദി തൊഗാഡിയ പോര്

മോദി തൊഗാഡിയ പോര്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയും തമ്മിലുള്ള ശത്രുത പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ തൊഗാഡിയ ശ്രമിച്ചുവെന്ന് ആരോപിച്ച മോദി തെളിവുകള്‍ സഹിതം ഇക്കാര്യം ആര്‍എസ്എസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റണമെന്ന മോദിയുടെ ആവശ്യം ആര്‍എസ്എസ് അംഗീകരിച്ചിരുന്നു. എന്നാല്‍ ഭൂവനേശ്വറില്‍ വച്ചുനടന്ന സമ്മേളനത്തില്‍ വീണ്ടും തൊഗാഡിയ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

 സംഭവം അറസ്റ്റിന് ഒരുങ്ങുമ്പോള്‍

സംഭവം അറസ്റ്റിന് ഒരുങ്ങുമ്പോള്‍

പത്ത് വര്‍ഷം മുമ്പ് രാജസ്ഥാനില്‍ വിലക്ക് ലംഘിച്ച് പ്രകടനത്തിന് നേതൃത്വം നല്‍കിയ കേസില്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഗാഡിയയെ കാണാതായത്. ഇതാണ് വിഎച്ച്പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് വഴിവെച്ചത്. തൊഗാഡിയയെ രാജസ്ഥാന്‍ പോലീസ് കസറ്റഡിയിലെടുത്തെന്ന് ആരോപിച്ചായിരുന്നു വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കസറ്റഡിയിലെടുത്തതിന് ശേഷമാണ് കാണാതായെന്ന പ്രവര്‍ത്തകരുടെ വാദം നിഷേധിച്ച പോലീസ് അറസ്റ്റ് ചെയ്യാന്‍ വസതിയിലെത്തിയപ്പോള്‍ തൊഗാഡിയ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തുു.

 കാണാനില്ലെന്ന് സ്ഥിരീകരണം

കാണാനില്ലെന്ന് സ്ഥിരീകരണം

പത്ത് വര്‍ഷം മുമ്പുള്ള കേസില്‍ പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് അഹമ്മദാബാദിലെ വസതിയില്‍ എത്തിയതിന് പിന്നാലെയാണ് തൊഗാഡിയയെ കാണാതായത്. ഇക്കാര്യം അഹമ്മദാബാദ് ക്രൈം ബ്രാഞ്ചും പിന്നീട് സ്ഥിരീകരിച്ചു. ഇതോടെ നാല് പോലീസ് സംഘങ്ങള്‍ തൊഗാഡിയയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തൊഗാഡിയയുടെ അറസ്റ്റ് നടപ്പിലാക്കുന്നതിനായി അഹമ്മദാബാദിലെത്തിയ രാജസ്ഥാന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായി സോലാ പോലീസ് വ്യക്തമാക്കി. രാജസ്ഥാന്‍ പോലീസിനൊപ്പം വിഎച്ച്പി നേതാവിന്റെ വസതിയിലെത്തിയെങ്കിലും അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ലെന്നും സോലാ പോലീസ് വ്യക്തമാക്കി.

 പ്രതിഷേധം അതിരുകടന്നു

പ്രതിഷേധം അതിരുകടന്നു

തൊഗാഡിയയെ കാണാതായതോടെ അക്രമാസക്തരായ വിഎച്ച്പി പ്രവര്‍ത്തകര്‍ സോലാ പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും സര്‍ക്കേജ് ഗാന്ധിനഗര്‍ പാതയില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുു. രാവിലെ പത്ത് മണിമുതല്‍ തൊഗാഡിയയെ കാണാനില്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നുമുള്ള വാദങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

 ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്


വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയ കേസില്‍ ജനുവരി അഞ്ചിനാണ് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി പ്രവീണ്‍ തൊഗാഡിയയ്ക്കും മറ്റ് 38 പേര്‍ക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐപിസി 188 പ്രകാരമുള്ള കേസിലാണ് തൊഗാഡിയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അഹമ്മദാബാദില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബാബു ജംനാദാസും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 1996ല്‍ നടന്ന വധശ്രമക്കേസിലായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്.

English summary
Pravin Thogadia alleged attempts are being made to frame him in fake cases and that someone might be trying to get him killed in a fake encounter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X