പുത്രജീവക് ബീജ വിവാദം മോദിയെ അപമാനിയ്ക്കാനെന്ന് ബാബ രാംദേവ്
ദില്ലി: പുത്രജീവക് ബീജ വിവാദം തന്നേയും മോദി സര്‍ക്കാരിനേയും അപമാനിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യോഗ ഗുരു ബാബാ രാംദേവ്. ആണ്‍കുട്ടികള്‍ ജനിയ്ക്കുമെന്ന് വാഗ്ദാനം നല്‍കി രാംദേവിന്റെ ദിവ്യ ഫാര്‍മസി പുറത്തിറക്കിയ പുത്രജീവക് ബീജ് എന്ന ആയുര്‍വേദ മരുന്നിനെപ്പറ്റി രാജ്യസഭയില്‍ ബഹളം ഉയര്‍ന്നിരുന്നു.
തന്നേയും മോദി സര്‍ക്കാരിനേയും മനപ്പൂര്‍വ്വം അപമാനപ്പെടുത്താന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് പ്രചാരണം എന്ന് ബാബ രാംദേവ് തുറന്നടിച്ചു. വെള്ളിയാഴ്ചയാണ് രാംദേവ് പുത്രബീജക് വിവാദത്തിനെതിരെ പ്രതികരിച്ചത്.

വ്യാഴാഴ്ചയാണ് മരുന്നിനെച്ചൊല്ലി വന്‍ വിവാദങ്ങള്‍ ഉയര്‍ന്നത്. പുത്രജീവക് ബീജത്തിന്റെ ബൊട്ടാണിക്കല്‍ നാമധേയം പുത്രഞ്ജീവ് റോക്‌സ് ബര്‍ഗി എന്നാണെന്ന് ഹിന്ദിയിലും ഗുജറാത്തിയിലും പുത്രജീവക് എന്നാണ് അതിനെ വിശേഷിപ്പിയ്ക്കുന്നതെന്നും രാംദേവ് പറഞ്ഞു.
ആണ്‍കുട്ടികള്‍ ജനിയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് രാംദേവിന്റെ കമ്പനി മരുന്ന് വില്‍ക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കെസി ത്യാഗിയാണ് രാജ്യസഭയില്‍ സംഭവം വിവാദമാക്കിയത്.












Click it and Unblock the Notifications