കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപം തെളിയിക്കണമെന്ന ആഹ്വാനം, പാറ്റ്‌നയില്‍ ആളുകള്‍ മണ്‍വിളക്കുകള്‍ വാങ്ങിക്കൂട്ടുന്നു

Google Oneindia Malayalam News

പാറ്റ്‌ന: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ വീഡിയോ സന്ദേശത്തിലാണ് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് എല്ലാവരും ലൈറ്റ് അണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത്. കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ രാജ്യത്തിന്റെ ഐക്യം വിളിച്ചോതാനാണിതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. രാത്രി 9 മണിക്ക് രാജ്യത്തെ മുഴുവന്‍ ജനങ്ങളും 9 മിനിറ്റ് നേരം ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

diyas

വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, എന്നിവ ഉപയോഗിച്ചാണ് വെളിച്ചം തെളിയിക്കേണ്ടതെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. കൊറോണ മൂലമുണ്ടാവുന്ന ഇരുട്ടും അനിശ്ചിതത്വവും അവസാനിപ്പിച്ച് പ്രകാശത്തിന് നേര്‍ക്ക് പോകേണ്ടതുണ്ടെന്നും അതിനായി എല്ലായിടത്തും പ്രകാശം പരത്തേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പിന്നാലെ ഇതിന് പിന്തുണയുമായി സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ളവരും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് നിരവധി പേരാണ് വിളക്ക് കത്തിക്കാന്‍ മണ്‍പാത്രങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. പാറ്റ്‌നയിലെ കടകളില്‍ നിന്നും ഓരോരുത്തര്‍ പത്തും ഇരുപതും മണ്‍വിളക്കുകള്‍ വാങ്ങിക്കൂട്ടുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ ഇന്ന് 50 മണ്‍വിളക്കുകലാണ് വാങ്ങിക്കൂട്ടിയത്. ഇന്ന് രാത്രി ഒമ്പത് മണിക്ക് വീട്ടിലെ ലൈറ്റ് അണച്ച് മണ്‍വിളക്കുകള്‍ കത്തിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പാറ്റ്‌ന സ്വദേശിയായ വികാസ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. എല്ലാവരും പത്തും ഇരുപതും അമ്പതും മണ്‍വിളക്കുകളാണ് വാങ്ങുന്നതെന്ന് കച്ചവടക്കാരിയായ സുശീല ദേവി പറഞ്ഞു.

അതേസമയം, ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് എന്തിനാണെന്ന ചര്‍ച്ച സജീവമാണ്. ഇതിന് 'ശാസ്ത്രീയമായ' മറുപടിയുമായി മൈസൂരുവിലെ ബിജെപി എംഎല്‍എ രംഗത്തുവന്നിരിക്കുന്നു. വൈറസുകളെ കൊല്ലാനുള്ള തന്ത്രമാണ് മോദിയുടെ ദീപം തെളിയിക്കല്‍ എന്ന് എസ് രാംദാസ് എംഎല്‍എ പറയുന്നു. എങ്ങനെയാണ് വൈറസുകള്‍ മരിക്കുക എന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ മോദിയുടെ പാത്രം കൂട്ടിയടിക്കലിന് പിന്നിലെ 'ശാസ്ത്രീയ' അടിത്തറയും രാംദാസ് കണ്ടെത്തിയിരുന്നു. എല്ലാവരും ദീപം തെളിയിക്കണമെന്ന് രാംദാസ് എംഎല്‍എ ആവശ്യപ്പെടുന്നു. അതുവഴി രാജ്യത്ത് വ്യാപിച്ചിട്ടുള്ള കൊറോണ വൈറസുകളെ കൊല്ലാന്‍ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊറോണ വൈറസുകള്‍ക്ക് അമിതമായ ചൂടില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് എംഎല്‍എയുടെ കണ്ടെത്തല്‍.

ഇതിനിടെ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മോഹന്‍ലാലും രംഗത്തെത്തി. രാജ്യം മുഴുവന്‍ കൊറോണ പകര്‍ച്ചവ്യാധിക്കെതിരെയുള്ള നിശബ്ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ എല്ലാവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം രാജ്യം മുഴുവന്‍ ലോക്കഡൗണിലാണ്.' മോഹന്‍ലാല്‍ പറഞ്ഞു. ഇന്ന് വൈകിട്ട് ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് ഏവരുടേയും ആത്മാവുകളെ ഉജ്ജ്വലിപ്പിക്കുന്നതിനായി വിലക്ക് തെളിയിക്കല്‍ ക്യാംപെയിന്‍ നടക്കുകയാണ്. നമ്മുടെ വീടിന് മുന്നില്‍ എല്ലാവരും വിളക്കുകള്‍ തെളിയിക്കൂ. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടേയും ദീപസ്തംഭം ആവട്ടെ. മോഹന്‍ലാല്‍ പറഞ്ഞു.

English summary
People buy diyas in Patna for PM Modis campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X