Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ വീട്ടുവേലക്കാരി ശശികലയെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ല..!! തമിഴ് രാഷ്ട്രീയം കത്തുന്നു..!

ശശികല നടരാജന്‍ മുഖ്യമന്ത്രിയാകുന്നതോടെ തമിഴ് രാഷ്ട്രീയം കത്തുമെന്നുറപ്പായി.

ചെന്നൈ: ജയലളിതയുടെ പകരക്കാരിയാകുമെന്ന് ഉറപ്പിച്ച ശശികല നടരാജനെതിരെ ആഞ്ഞടിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. ജയലളിതയുടെ വീട്ടുവേലക്കാരിയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡണ്ട് കൂടിയായ സ്റ്റാലിന്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ എഐഎഡിഎംകെയെ വോട്ട് ചെയ്ത് ജയിപ്പിച്ചത് ജയലളിതയുടെ വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ലെന്നും സ്റ്റാലിന്‍ തുറന്നടിച്ചു.

sasikala

നിലവിലെ മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം ഭരിക്കുന്നത് പോലും ജനാധിപത്യവിരുദ്ധമാണ്. ജനങ്ങള്‍ ജയലളിതയ്ക്കാണ് വോട്ട് നല്‍കിയത്. നിലവിലെ മുഖ്യമന്ത്രിയെ ജനങ്ങള്‍ തിരഞ്ഞെടുത്തതല്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. കഴിഞ്ഞ മാസമാണ് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡണ്ടായി സ്റ്റാലിന്‍ അധികാരമേറ്റെടുത്തത്. ജയലളിതയുടെ സ്വീകാര്യത ശശികലയ്ക്ക് ഇല്ലെന്ന വ്യക്തമായ ധാരണ സ്റ്റാലിനുണ്ട്.

stalin

അതിനിടെ എഐഎഡിഎംകെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്തു. രണ്ട് ദിവസത്തിനകം തന്നെ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശശികല മുഖ്യമന്ത്രിയാകുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. ശശികലയ്ക്കും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന അവരുടെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയയ്ക്കും തമിഴ്ജനതയുടെ ഇടയില്‍ നല്ല ഇമേജ് അല്ല ഉള്ളത്. ഈ വികാരത്തെ മുതലെടുത്ത് ശശികലയ്‌ക്കെതിരെ തമിഴ്‌നാടിനെ തിരിക്കാനാവും പ്രതിപക്ഷത്തിന്റെ ഇനിയുള്ള ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+