മുസാഫര്‍നഗര്‍;യുപി മന്ത്രിയുടെ വിവാദ പ്രസ്താവന

മുസാഫര്‍നഗര്‍ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളുടെ മരണത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു മന്ത്രി.ക്യാമ്പിലെ ദുരിത ജീവിതവും തണുപ്പുമൂലം കുട്ടികള്‍ മരിയ്ക്കുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സംഭവത്തോട് തണുത്ത പ്രതികരണമാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എകെ ഗുപ്തയുടെ പ്രസ്താവനയും ഇതിന് മുന്‍പ് വിവാദമായിരുന്നു. തണുപ്പ് മൂലം ആരും മരിയ്ക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനെതിരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു.
ക്യാമ്പിലെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിയ്ക്കുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 34 ഓളം കുട്ടികളാണ് തണുപ്പ് മൂലം ക്യാന്പില്‍ മരിച്ചത്. കലാപത്തിന്റെ വേദനയും ഭീതിയും അടങ്ങുന്നതിന് മുന്‍പ് തന്നെ ആശ്വാസം തേടിയെത്തിയ ക്യാമ്പുകളിലും ഇരകള്‍ക്ക് ദുരിത ജീവിതം തന്നെ നയിക്കേണ്ടി വരുന്നു.












Click it and Unblock the Notifications