ബസ് കുളത്തിലേയ്ക്ക് മറിഞ്ഞു, 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
പട്‌ന: ബസ് തടാകത്തിലേയ്ക്ക് മറിഞ്ഞ് 50 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച ബീഹാറിലെ മധുബാനിയിലാണ് സംഭവം.
മധുബാനിയില്‍ നിന്ന് ആളുകളെ തിക്കി നിറച്ച് സീതാമര്‍ഹി ജില്ലയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവര്‍ രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബസ് നിയന്ത്രണം വിട്ട് തടാകത്തിലേയ്ക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരം.












Click it and Unblock the Notifications