കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ടിടം തകര്‍ന്ന് ഏഴ് മരണം; കുടുങ്ങിക്കിടക്കുന്നത് ഇരുപതിലധികം പേര്‍!!

Google Oneindia Malayalam News

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കെട്ടിടം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. 25ലധികം പേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കെട്ടിടാവശിഷങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതായി പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

12 മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിയുടെ ജീവന്‍ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. 25നും ഇടയില്‍ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണ്‍പൂരിലെ ജംജു പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന ആറ് നില കെട്ടിടമാണ് തകര്‍ന്നുവീണത്.

 കേസെടുത്തു

കേസെടുത്തു

തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഉടമസ്ഥനായ സമാജ് വാദി പാര്‍ട്ടി നേതാവ് മെഹതാബ് അലമിനെതിരെ പൊലീസ് കേസെടുത്തു.

 അനധികൃത നിര്‍മാണം

അനധികൃത നിര്‍മാണം

കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നു തവണ നോട്ടീസ് അയച്ചതായി കാണ്‍പൂര്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി വ്യക്തമാക്കുന്നു. കെട്ടിട നിര്‍മാണത്തിനാവശ്യമായ പെര്‍മിറ്റുകള്‍ നേടിയിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

അടിത്തറ ശക്തമല്ല

അടിത്തറ ശക്തമല്ല

കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ അടിത്തറ ശക്തമല്ലെന്ന് വ്യക്തമായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേന

ദേശീയ ദുരന്ത നിവാരണ സേന

ലക്‌നൗവിലേയും വരാണസിയിലേയും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

മൂന്നുവയസ്സുകാരി ജീവിതത്തിലേയ്ക്ക്

മൂന്നുവയസ്സുകാരി ജീവിതത്തിലേയ്ക്ക്

കെട്ടിടം തകര്‍ന്ന് 12 മണിക്കൂറിന് ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്നുവയസ്സുകാരി ലക്ഷ്മിയെ രക്ഷിച്ചത്്. കെട്ടിടം തകരുമ്പോള്‍ അഞ്ചാം നിലയില്‍ ആയിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പൊലീസ് നായയാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് നല്‍കിയത്.

കുടുബാംഗങ്ങള്‍ അപകടത്തില്‍

കുടുബാംഗങ്ങള്‍ അപകടത്തില്‍

ചത്തീസ്ഗഡില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ആറാമത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയായത്. ചീട്ടുകൊട്ടാരം പോലെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍

English summary
A 3-year-old girl was rescued after being trapped under the debris for over 12 hours. According to officials, at least 25 to 30 people are trapped under the debris of the huge six-storey apartment that was being constructed in Kanpur's Jajmau area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X