കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടങ്ങാതെ മഴ: മുംബൈയില്‍ അഞ്ചുപേര്‍ മരിച്ചു, മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അടുത്ത 24 മണിക്കൂര്‍ 48 മണിക്കൂര്‍ വരെ മുംബൈയില്‍ ശക്തമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Google Oneindia Malayalam News

മുംബൈ: ശക്തമായ മഴയെ തുടര്‍ന്ന് മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചു. മുംബൈ, താനെ എന്നിവിടങ്ങളിലായാണ് അ‍ഞ്ച് പേര്‍ മരിച്ചത്. മഴ കുറയാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ 48 മണിക്കൂര്‍ വരെ മുംബൈയില്‍ ശക്തമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച ചെറിയ തോതില്‍ ആരംഭിച്ച മഴയാണ് നാലാം ദിവസവും തുടരുന്നത്. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടിയന്തര ആവശ്യങ്ങളില്ലാത്ത പക്ഷം പുറത്തിറങ്ങരുതെന്നും മുംബൈ പോലീസും കാലാവസ്ഥാ അധികൃതരും കഴിഞ്ഞ ദിവസം തന്നെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2005ന് ശേഷം മുംബൈയില്‍ ലഭിക്കുന്ന ശക്തമായ മഴയാണ് ഇതെന്ന് കാലാവലസ്ഥാ നിരീക്ഷണ കേന്ദ്രവും ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

 മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

മഹാരാഷ്ട്രയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മഴ ഗോവയിലേയ്ക്കും ഗുജറാത്തിലേയ്ക്കും കടക്കുന്നതായി കാലാവാസ്ഥാ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഇരു സംസ്ഥനങ്ങള്‍ക്കും ഇത് സംബന്ധിച്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സ്ഥിതി വിലയിരുത്തി

മഹാരാഷ്ട്രയിലെ സ്ഥിതികള്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ സംസ്ഥാനത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷിതരായിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

 റെക്കോര്‍ഡ് മഴ

റെക്കോര്‍ഡ് മഴ

മുംബൈയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ ലഭിച്ചത് റെക്കോര്‍ഡ് മഴയെന്ന് കാലാവസ്ഥാനിരീക്ഷകര്‍. 2005 ജൂലൈയ്ക്ക് ശേഷം മുംബൈയില്‍ ലഭിച്ചിട്ടുള്ള ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുള്ളതെന്നാണ് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കുന്നത്. 2005ല്‍ ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈയില്‍ വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. 86 എംഎം മഴയാണ് മുംബൈയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്.

 വെള്ളപ്പൊക്കവും ദുരിതയും ബാക്കി

വെള്ളപ്പൊക്കവും ദുരിതയും ബാക്കി

മുംബൈയിലെ സിയോണ്‍, ദാദര്‍, മുംബൈ സെന്‍ട്രല്‍, കുര്‍ള, അന്ധേരി, സകിനക പ്രദേശങ്ങളില്‍ മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം അനുഭവപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും മരം വീണും വെള്ളക്കെട്ട് മൂലവും ഗതാഗതം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

സൗജന്യയാത്രയുമയി യൂബറും ഓലയും

മഹാരാഷ്ട്രയില്‍ മഴ ദുരിതം വിതച്ചതോടെ ഓല, യൂബര്‍ ക്യാബുകള്‍ സൗജന്യ സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. സൗജന്യ പൂള്‍ സര്‍വ്വീസും ഇതിനൊപ്പം നടത്തിവരുന്നുണ്ട്.

ദുരന്തനിനാരണ സേന സജ്ജം

രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനും ദേശീയ ദുരിത നിവാരണ സേന സജ്ജരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആശുപത്രികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായിട്ടുണ്ട്. മിലന്‍ സബ് വേ, അന്ധേരി സബ് വേ എന്നിവ അടച്ചതായി മുംബൈ പോലീസ് അറിയിച്ചു. വീടുകളില്‍ വെള്ളം കയറിയതിന് പുറമേ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
The weather office has sounded a "red alert" for heavy rain today in Mumbai, which reported nearly 300 mm of rain in some parts of the city on Tuesday - at least 10 times more than normal. Five people were killed in Mumbai and Thane in incidents blamed on the incessant downpour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X