കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജമദ്യ ദുരന്തം: ഉത്തര്‍പ്രദേശില്‍ 14 മരണം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

  • By Sandra
Google Oneindia Malayalam News

വാരണാസി: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് 14 മരണം. അലിഗഞ്ചില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെ തുടര്‍ന്ന് എക്‌സൈസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ച് പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം പ്രദേശത്തുനിന്ന് വ്യാജമദ്യ കഴിച്ച നേത്രപാല്‍(35), രമേഷ് സാഖ്യ (36), സര്‍വ്വേഷ്, (25), അതീഖ് (31), രാം ഓത്തര്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണമടഞ്ഞത്.

 പ്രമുഖ മുസ്ലിം മാട്രിമോണിയല്‍ വെബ്ബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു, പുറത്തായത് 20 ലക്ഷം പേരുടെ വിവരങ്ങള്‍!!! പ്രമുഖ മുസ്ലിം മാട്രിമോണിയല്‍ വെബ്ബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു, പുറത്തായത് 20 ലക്ഷം പേരുടെ വിവരങ്ങള്‍!!!

സംഭവത്തെത്തുടര്‍ന്ന് കുറ്റക്കാരനായ ശ്രീപാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം വ്യാജമദ്യം കഴിച്ച മറ്റ് 12 പേര്‍ കൂടി വ്യാജമദ്യം കഴിച്ചിരുന്നുവെന്നും ഇവരില്‍ ആര് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു എന്നുമാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച പ്രദേശവാസികള്‍ എത്താ-ഫറൂഖാബാദ് റോഡ് ഉപരോധിച്ചു.

liquor1

ആരാണ് ഫെത്തുള്ള ഗൂലന്‍, സൈനിക അട്ടിമറിക്ക് പിന്നില്‍ മുസ്ലിം പണ്ഡിതനോ!!!ആരാണ് ഫെത്തുള്ള ഗൂലന്‍, സൈനിക അട്ടിമറിക്ക് പിന്നില്‍ മുസ്ലിം പണ്ഡിതനോ!!!

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്ധ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോദസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
14 people died in Uthar Pradesh after consuming spurious liquor. 5 government employess suspended over the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X