കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ട് മറിഞ്ഞ് മൂന്ന് മരണം; മരിച്ചത് അവധി ആഘോഷിക്കാനെത്തിയവര്‍!!

എട്ട് പേര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്

  • By Sandra
Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ പോവായ് തടാകത്തില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. എട്ട് പേര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ അഞ്ച് പേരെ രക്ഷിച്ചെങ്കിലും മൂന്ന് പേരെ കാണാവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. 20 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഗട്‌കോപാറില്‍ നിന്നുള്ള എട്ട് വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. മെഹ്മൂദ് റസൂല്‍ ഖാന്‍(44), ആതിക് ലത്തീഫ് ഖാന്‍ ദിനേഷ് ഭോയിര്‍(27) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെ കണ്ടെടുത്ത ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ബോട്ട് പാറയിലിടിച്ച് മറിഞ്ഞ ബോട്ടില്‍ നിന്ന് അഞ്ച് പേര്‍ക്ക് മാത്രമാണ് കരയിലെത്താന്‍ സാധിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

mumbai-09

ദേശീയ ദുരന്തനിവാരണ സേനയും ഇന്ത്യന്‍ നാവിക സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കുണാല്‍ പാട്ടീല്‍, പരേഷ് പഞ്ചല്‍, ദീപക് പാട്ടീല്‍, നരേഷ് ഠാക്കൂര്‍ എന്നിവരാണ് മറിഞ്ഞ ബോട്ടില്‍ നിന്ന് നീന്തി രക്ഷപ്പെട്ടത്. ബോട്ട് നാവിഗേറ്റര്‍ അപ്പു മണ്ഡല്‍ ആശുപത്രിയില്‍ കഴിയുകയാണ്.

English summary
Three persons died, while five others were rescued after the boat in which they were sailing capsized at Powai Lake on Friday night. Search operation lasted for 20 hours after bodies of three were fished out on Saturday. Those onboard the boat were Mumbai residents and were on for a leisure ride.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X