ഉത്തരാഖണ്ഡില്‍ മേഘസ്‌ഫോടനം: മരണം 30 കവിഞ്ഞു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘസ്‌ഫോടനത്തിന്റെ ഫലമായുണ്ടായ കനത്ത മഴയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായി. അപകടത്തില്‍ 30 ലധികം പേര്‍ മരിച്ചതായാണ് നിലവില്‍ കിട്ടിയ റിപ്പോര്‍ട്ട്. ജനവാസമേഖലയില്‍ ഒട്ടവനധി വീടുകള്‍ വെള്ളത്തില്‍ ഒലിച്ചു പോയി. കാണാതായ ആളുകളുടെ കണക്കുകള്‍ വ്യക്തമല്ല. വ്യാഴ്യാഴ്ച്ച രാത്രി മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ആരംഭിച്ചത്. ഗ്രാമപ്രദേശങ്ങളിലെ കൃഷി മുഴുവന്‍ നശിച്ചു. നഗരങ്ങളെ ബന്ധിപ്പിച്ചിരുന്ന മൂന്ന് പാലങ്ങള്‍ വെള്ളത്തില്‍ ഒഴുകി പോയിരിക്കുകയാണ്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന വീടുകളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. യമുനോത്രി, കേഥര്‍നാഥ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

24 മണിക്കൂറില്‍ 54മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. പ്രധാന നദികളെല്ലാം കവിഞ്ഞൊഴുകിയിരിക്കുകയാണ്. അടുത്ത 24 മണിക്കൂറില്‍ ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.
വളരെചെറിയ സമയത്തിനുള്ളില്‍ ഒരു ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്തമായ മഴയെയാണ് മേഘസ്‌ഫോടനം എന്ന് പറയുന്നത്. കാറ്റും മഴയും ശക്തമായി വരുന്നത് കനത്ത നാശനഷ്ടങ്ങള്‍ക്ക് വഴിയൊരുകും, മാത്രമല്ല പ്രദേശത്തെ പ്രളയത്തിലാക്കുകയും ചെയ്യുന്നു. 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ അയ്യായിരത്തില്‍ അധികം ആളുകളാണ് മരിച്ചത്.












Click it and Unblock the Notifications