പി എഫ് എ സെന്ററില്‍ വരൂ; മനുഷ്യത്വം എന്താണെന്നു കാണാം!!!
സര്‍വ്വജീവജാലങ്ങളും പരിസ്ഥിതിയുടെ ഭാഗമാണെന്ന് ഓര്‍മ്മപ്പെടുത്തി ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോയി. പക്ഷേ ഇനിയും മാറാത്ത ചില ചിന്താഗതികളും , പ്രേരണകളും മനുഷ്യനെ പ്രകൃതിയില്‍ നിന്നകറ്റുന്നു. മനുഷ്യനും പക്ഷിമൃഗാദികളുമെല്ലം ഒരു ആവാസ വ്യവസ്ഥയുടെ ഭാഗമാണെന്ന സത്യം ഓരോരുത്തരിലുമെത്തിക്കുകയാണ് പി എഫ് എ (പീപ്പിള്‍ ഫോര്‍ ആനിമല്‍ ) എന്ന സംഘടന.
മറ്റുള്ളവര്‍ മൃഗസ്നേഹമെന്നത് വാക്കുകളില്‍ ഒതുക്കുമ്പോള്‍ പ്രവൃത്തിയിലാണ് കാര്യമെന്ന് ഇവര്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരു കെങ്കേരിയിലെ പി എഫ് എ സെന്ററിലെത്തിയാല്‍ നിങ്ങള്‍ മറ്റൊരു മനുഷ്യനായി തീരുമെന്നുറപ്പാണ് ...ചില പി എഫ് എ കാഴ്ച്ചകളിലൂടെ...

പരിക്കു പറ്റിയ കാക്കയെ കണ്ടാല്‍ നിങ്ങളെന്തു ചെയ്യും
പരിക്കു പറ്റി പറക്കാന്‍ പറ്റാതായ കാക്കയെ കണ്ടാല്‍ നിങ്ങളെന്തു ചെയ്യും. ചിലര്‍ കല്ലെടുത്തെറിഞ്ഞ് അതിന്റെ ജീവനെടുക്കും .ചിലര്‍ കണ്ട ഭാവം നടിക്കാതെ പോകും. എന്നാല്‍ പി എഫ് എ വളണ്ടിയര്‍മാരെ വിവരറിയിക്കുകയാണെങ്കില് അവര്‍ വാഹനവുമായി വന്ന് അതിനെ രക്ഷപ്പെടുത്തും. കാക്ക എന്തനുസരണയോടെയാണെന്നോ ഇവര്‍ നല്കുന്ന ഭക്ഷണം കൊത്തി തിന്നുന്നത്

ആരൊക്കെയാണ് അന്തേവാസികള്‍
പക്ഷികളും ഇഴജന്തുക്കളുമെല്ലാം ഇവിടത്തെ അന്തേവാസികളാണ്. ഒരു കൂട്ടില്‍ അക്രമാസക്തനായ വാനരന് നായ കടിച്ചുപറിച്ച തന്റെ തുടയില്‍ മരുന്ന് വയ്ക്കാന്‍ ഡോക്ടറെ അനുവദിക്കുന്നു, മറ്റൊന്നില്‍
ഇഴയാന്‍ വയ്യാതായ പാമ്പിനുഭക്ഷണംനല്കുന്നു,കാഴ്ച്ച പോയ മൂങ്ങ അങ്ങനെ ഒട്ടേറെ കാഴ്ച്ചകളാണ് പിഎഫ് എ സമ്മാനിക്കുക.

ഐസിയുവും ലാബും വരെ
പുനരധിവാസം, രക്ഷപ്പെടുത്തല്‍, ചികിത്സ എന്നിവയാണ് ഇവിടത്തെ രീതി. ഏതെങ്കിലും മൃഗത്തേയോ പക്ഷികളെയോ രക്ഷപ്പെടുത്തണമെന്ന് അറിയിച്ചാല്‍ ഏത് പാതിരക്കായാലും പി എഫ് എ വളണ്ടിയര്‍മാര്‍ എത്തിയിരിക്കും. ഇവിടത്തെ ആശുപത്രിയില്‍ രണ്ടു മൃഗഡോക്ടര്‍മാരുടെ സേവനം എപ്പോഴും ലഭ്യമായണ്. അത്യാഹിത വിഭാഗം, എക്സറേ,ലാബോറട്ടറി, നവജാത ശിശുവിഭാഗം ,ശസ്ത്രക്രിയാ വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

ആജീവനാന്ത അന്തേവാസികള്‍
അപകടങ്ങളില്‍ മാരക പരിക്കേറ്റ് തുറന്നു വിടാന്‍ പറ്റാത്ത മൃഗങ്ങളെ ജീവിതകാലം മുഴുവന്‍ ഇവിടെ തന്നെ പാര്‍പ്പിക്കും. ഇത്തരത്തില്‍ പരിക്കേറ്റ് ആജീവനാന്ത അന്തേവാസികളാവുന്നത് മിക്കവാറും വാനരന്മാരാണ്.

വളര്‍ത്തുമൃഗങ്ങള്‍ക്ക് സീറ്റില്ല
പിഎഫ് എയില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പരിക്കു പറ്റിയാലും സീറ്റില്ല. വന്യമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമൊപ്പം ഇവയെ ചികിത്സിച്ചാല്‍ വേഗം അണുബാധയുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ബെംഗളൂരു പോലെയുളള നഗരത്തില്‍ വളര്ത്തുമൃഗങ്ങള്ക്കായുളള ആശുപത്രികള്‍ ധാരാളമുണ്ടെന്നതും ഇതിനു കാരണമാണ് .എന്നാല്‍ പിഎഫ് എ യുടെ മൈസൂരുവിലെ സെന്റില്‍ ഇരു കൂട്ടര്‍ക്കും ചികിത്സയുണ്ട്.

മനുഷ്യന്റെ ക്രൂരതയുടെ ശേഷിപ്പുകള്‍
ലോകത്തിലെ ഏറ്റവും ക്രൂരനായ ജീവി മനുഷ്യനാണന്ന് വീണ്ടും ഓര്‍മ്മിക്കും പി എഫ് എ യിലെ ചില കാഴ്ച്ചകള്‍. ഭാവി പ്രവചിക്കാന്‍ രാവും പകലും കൂട്ടിലിട്ടുകൊണ്ടു നടക്കുന്ന തത്തകളെ ഉപയോഗമില്ലെന്നു കണ്ടാല്‍ ഉടമസ്ഥര്‍ വഴിയിലുപേക്ഷിക്കുന്നു. ഇത്തരത്തില്‍ ഒട്ടേറെ തത്തകളെ പി എഫ് എ അധികൃതര്‍ ഇവിടെയെത്തിച്ചിട്ടുണ്ട്.

ശുചിത്വത്തിന് ഒരു വിട്ടു വീഴ്ചയില്ല
മൃഗങ്ങളല്ലേ ഇവറ്റകള്‍ക്ക് ഇത്രയൊക്കെ മതി എന്ന കാഴ്ച്ചപ്പാട് ഇവിടെയില്ല. മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ മനുഷ്യനു എങ്ങനെ ചികിത്സിക്കുന്നുവോ മൃഗങ്ങളെയും ഇവര്‍ അങ്ങനെ ശ്രുശ്രൂഷിക്കുന്നു. വൃത്തിയോടെയല്ലാതെ ഇവയുടെ അടുത്തേയ്ക്കുളള പ്രവേശനം കര്‍ശനമായി ഡോക്ടര്‍മാര്‍ വിലക്കിയിട്ടുണ്ട്. പ്രത്യേകിച്ചും നവജാത ശിശു ,ഐസിയു വിഭാഗങ്ങളില്‍

പി എഫ് എ
പേരു പോലെതന്നെ ഇവര്‍ മൃഗങ്ങളുടെ രക്ഷകരാണ്. മനേകാ ഗാന്ധി ചെയര്‍പേഴ്സണായി ആരംഭിച്ച സംഘടനക്കിന്ന് ഒട്ടേറെ ഇന്ത്യന്‍ നഗരങ്ങളില്‍ 165 യൂണിറ്റുകളുണ്ട്. രണ്ടരലക്ഷത്തിലധികം പേരാണ് പിഎഫ് എയില്‍ പ്രവര്‍ത്തിക്കുന്നത്. 60 മൊബൈല്‍ യൂണിറ്റുകളും പി എഫ് എ യുടേതായുണ്ട്. ബെംഗളൂവുവിലെ പി എഫ് എ സെന്ററിനോടു ചേര്‍ന്ന് വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള സെമിത്തേരിയും പ്രവര്‍ത്തിക്കുന്നുണ്ട്.

മൃഗസ്നേഹികളുടെ സഹായം
ഒട്ടേറെ മൃഗസ്നേഹികളുടെ സഹായം കൊണ്ടാണ് പി എഫ് എ സെന്ററുകളുടെ പ്രവര്‍ത്തനം. ബെംഗളൂരുവില്‍ മൃഗങ്ങളുടെ സെമിത്തേരിയില്‍ നിന്നു ലഭിക്കുന്ന വരുമാനം ഇതിലേക്കായി ഉപയോഗിക്കുന്നു.

പിഎഫ് എ ഹെല്‍പ്പ് ലൈന്‍
ഇനി നിങ്ങളും മാറണം. എല്ലാവരുടെയും ഉള്ളിലുമുളളത് ഒരേ ജീവനാണ് .മരണത്തോടു മല്ലടിക്കുമ്പോള്‍ ജീവിതത്തിലേക്കൊരു വിരല്തുമ്പുകൊതിക്കാത്തവരുണ്ടാവുമോ. വാക്കുകളില്ലെങ്കിലും ഇവരും തേടുന്നത് അതു തന്നെയാണ് .റോഡരികിലോ എവിടെയണെങ്കിലും ഇത്തരത്തില്‍ പക്ഷി മൃഗാദികള്‍ പരിക്കേറ്റ് കിടക്കുന്നതു കണ്ടാല്‍ ഉടന്‍ ഈ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കുക. നിങ്ങള്‍ ഇന്ത്യയിലെവിടെയായാലും വിളിക്കുക. അവിടെ പി എഫ് എ സെന്റര്‍ ഉണ്ടെങ്കില്‍ അവിടത്തെ നമ്പര്‍ ചോദിക്കുക..രക്ഷപ്പെടട്ടെ അവരും. ഹെല്‍പ്പ് ലൈന്‍- 9980339880,9900025370
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications