സ്വന്തം വീടും ഗ്രാമവും പോലും വിട്ടുപോകേണ്ട അവസ്ഥയില്‍ ആളുകളെ എത്തിച്ച ചോണനുറുമ്പുകള്‍
ഉറുമ്പുകളെ കൊണ്ട് സമാധാനത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് തമിഴ്നാട്ടിലെ ഗ്രാമീണർ. സ്വന്തം നാട് പോലും വിട്ടുപോകേണ്ട അവസ്ഥയിലാണ് ഇവർ. ഏഴ് ഗ്രാമങ്ങളിലാണ് ഉറുമ്പ് ശല്യം രൂക്ഷമായിരിക്കുന്നത്.
ഉറുമ്പിന്‍റെ സ്രവം വീണ് ചർമത്തിൽ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നുവെന്ന് ഗ്രാമീണർ പറയുന്നു. ഉറമ്പ് ശല്യം കാരണം പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വീടുകളിലെ കന്നുകാലികൾക്കും ചെടികൾക്കും രക്ഷയില്ല.

ലോകത്തെ ഏറ്റവും വിനാശകാരികളായ ജീവികളാണ് മഞ്ഞ കുഞ്ഞൻ ഉറുമ്പുകളെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പറയുന്നു. ഇവ കടിക്കുകയോ വിഷം കുത്തിവയ്ക്കുകയോ ചെയ്യില്ല, പക്ഷേ ഫോമിക് ആസിഡ് പുറപ്പെടുവിക്കും. ഈ ഫോമിക് ആസിഡാണ് കൃഷിക്കും കന്നുകാലികൾക്കും ഭീഷണിയാകുന്നത്. അറിയാതെ എങ്ങാനും ചവിട്ടിയാൽ ശരീരത്തിലേക്ക് ഇരിച്ചുകയറും. അങ്ങനെ ഈ ചോണനുറുമ്പുകളെ കൊണ്ട് അനങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥ പോലെയാണ്. ഉറമ്പുകൾ കാരണം എല്ലാം ഉപേക്ഷിച്ച് ഗ്രാമം വിടേണ്ട അലസ്ഥയിലാണ് ഇവർ.

ആനോപ്ലോപിസ് ഗ്രാസിലിപ്‌സ് എന്നാണ് ഈ മഞ്ഞ ഉറുമ്പുകളുടെ ശാസ്ത്രീയ നാമം. കടിക്കില്ലെങ്കിലും ഇവ ഒരു നിമിഷം നിൽക്കാതെ ഓടി നടക്കും. പ്രത്യേകിച്ച് ഒരു ഭക്ഷണ ശൈലി ഇവയ്ക്കില്ല. എന്തിനേയും ഏതിനേയും കഴിക്കുമെന്ന് പ്രശസ്ത എന്റോമോളജിസ്റ്റ് ഡോ.പ്രണോയ് ബൈദ്യ പറഞ്ഞു.
മുടിയിൽ എണ്ണ തേക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറില്ലേ..എങ്കിൽ സൂക്ഷിക്കണം!

ഡിണ്ടിഗലിലെ കരന്തമലൈ കാടുകൾക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലാണ് ഉറുമ്പ് ശല്യം രൂക്ഷം. കാടിനടുത്ത് പോലും പോകാൻ സാധിക്കുന്നില്ലെന്നും അപ്പോൾ തന്നെ ദേഹത്ത് ഇരച്ചുകയറി ശരീരം ചൊറിഞ്ഞ് തടിക്കുകയാണെന്നും കർഷകനായ സെൽവം ബിബിസിയോട് പറഞ്ഞു.
മുൻപും ഈ കുഞ്ഞനുറുമ്പുകൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ അളവിൽ ഇവയെ കാണുന്നത് ഇതാദ്യമായിട്ടാണ്. ഉറുമ്പ് ശല്യം കാരണം കാടിനടുത്തേക്ക് ഇപ്പോൾ കാലികളെ മേക്കാൻ കൊണ്ടുപോകാറില്ലെന്ന് കർഷകർ അറിയിച്ചു. ഒപ്പം കാടിനടുത്തെ വീടുകൾ പോലും ഉപേക്ഷിച്ച് പാലായനം ചെയ്തതായി കർഷകർ പറഞ്ഞു.

അന്തരീക്ഷത്തിലെ താപനില ഉയർന്നതാകാം ഉറുമ്പ് ശല്യം രൂക്ഷമാകാൻ കാരണമെന്നാണ് എന്റോമോളജിസ്റ്റ് ഡോ.പ്രിയദർശൻ ധർമരാജൻ പറയുന്നത്. ചൂട് കൂടിയതോടെ ഉറുമ്പുകളുടെ മറ്റബോളിക് റേറ്റ് വർധിക്കുകയും ഇത് അവയെ കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതാകാമെന്നും പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പഠനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications