ശ്രീശാന്തിന്റെ ഭാര്യ ഉറങ്ങിയത് അടുക്കളയിലെ വെറും തറയില്‍, ഭുവനേശ്വരിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത് ജയിലില്‍ കിടന്നപ്പോള്‍ കാമുകിയായിരുന്ന ഭുവനേശ്വരി കിടന്നുറങ്ങിയത് വീട്ടിലെ അടുക്കളയില്‍ വെറും നിലത്ത്. രാജകീയ സൗകര്യങ്ങളൊക്കെ വേണ്ടെന്നുവെച്ച് കാമുകനോടുള്ള സ്‌നേഹം ഭുവനേശ്വരി കാണിച്ചത് ഇങ്ങനെയാണ്. ഒരു പ്രമുഖ മാധ്യമ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ ഭാര്യ ഇക്കാര്യം പറഞ്ഞത്.
കേസില്‍ അകപ്പെട്ടപ്പോള്‍ ഒട്ടേറെപേര്‍ വിവാഹത്തില്‍നിന്നു പിന്തിരിയാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഭുവനേശ്വരി പറഞ്ഞു. എന്നാല്‍ ശ്രീയെ എനിക്ക് വിശ്വാസമായിരുന്നു, ആ ദൃഢനിശ്വയത്തിലാണ് അവസാനം വരെ കാത്തിരുന്നതെന്നും അവര്‍ പറഞ്ഞു.

വിവാഹത്തിനെപ്പറ്റി പരസ്പരം സംസാരിക്കാന്‍ തീരുമാനിച്ച സമയത്താണ് കേസും അറസ്റ്റും ഉണ്ടാകുന്നത്. സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ച് തന്നെ അറിയിക്കുകയാണുണ്ടായത്. ടിവി വെച്ചപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയെന്നും ഭുവനേശ്വരി പറഞ്ഞു. ആദ്യം വാര്‍ത്ത വിശ്വസിക്കാനായില്ലെന്നും ഭുവനേശ്വരി പറയുന്നു.
ഈ വിവാഹം വേണോയെന്ന് അച്ഛന്‍ പലതവണ ചോദിച്ചിരുന്നെന്നും എന്നാല്‍ എപ്പോഴും എന്റെ ഉത്തരം പോസിറ്റീവായിരുന്നെന്നും ഭുവനേശ്വരി പറഞ്ഞു. ശ്രീയോടൊപ്പം ജീവിക്കണമെന്നുമാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ഞാന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയവരിവെച്ച് ഏറ്റവും നല്ല മനുഷ്യന്‍ ശ്രീയാണ്. ശ്രീക്കെതിരായ ഒരു ആരോപണവും ശരിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഭുവനേശ്വരി പറഞ്ഞു.












Click it and Unblock the Notifications