കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുനാല്‍ കമ്രയ്ക്കെതിരായ യാത്രവിലക്ക്; പ്രതിഷേധിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍

Google Oneindia Malayalam News

ദില്ലി: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് ചോദ്യം ചെയ്തതിന് സ്റ്റാന്‍റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയെ വിലക്കിയ സംഭവത്തില്‍ എയര്‍ ഇന്ത്യ, ഇന്‍റിഗോ വിമാനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് വിമനത്തുള്ളില്‍ വെച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്.ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

 kunalkamradd-

ഇന്‍റിഗോയുടെ വാരണാസിയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിലും എയർ ഇന്ത്യയുടെ കണ്ണൂർ അബൂദാബി വിമാനത്തിലും വെച്ചാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. കുനാല്‍ കമ്രയ്ക്കെതിരായ വിലക്കിനെ ഞങ്ങള്‍ അപലപിക്കുന്നു , #YouDivideWe Multiply'എന്നീ പോസ്റ്ററുകള്‍ ഉയര്‍ത്തിയാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. യാത്രക്കാര്‍ സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്നതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം പ്രതിഷേധകരോട് ഏത് നിലയിലാണ് വിമാന അധികൃതര്‍ പ്രതികരിച്ചതെന്ന വിവരം ലഭിച്ചിട്ടില്ല. ഇതുവരെ വിഷയത്തില്‍ രണ്ട് വിമാന കമ്പനി അധികൃതരും പ്രതികരിച്ചിട്ടില്ല.

നേരത്തേ കുനാല്‍ കമ്രയ്ക്കെതിരെ വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ ഇന്‍റിഗോ വിമാനത്തിന്‍റെ പൈലറ്റ് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടിയെടുത്തത് ദു:ഖകരമാണെന്നും തന്‍റെ ഒന്‍പത് വര്‍ഷത്തെ കരിയറില്‍ ഇത് ആദ്യത്തെ സംഭവമാണെന്നുമായിരുന്നു പൈലറ്റ് പ്രതികരിച്ചത്.

അതേസമയം യാത്രാവിലക്കിനെതിരെ കുനാല്‍ കമ്രയും ഇന്‍റിഗോയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും യാത്രാ വിലക്ക് എത്രയും പെട്ടെന്ന് നീക്കം ചെയ്ത് നിരുപാധികം മാപ്പ് പറയണമെന്നുമായിരുന്നു കുനാല്‍ കമ്രയുടെ ആവശ്യം.

English summary
People Hold Protest Against Indigo Banning Kunal Kamra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X