Get Updates
Get notified of breaking news, exclusive insights, and must-see stories!

ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞു കയറി 10 പേര്‍ മരിച്ചു

ജാര്‍ഖണ്ഡ്: ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞു കയറി 10 പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ഗിരിദി ജില്ലയിലെ ഗ്രാന്‍ഡ് ട്രങ്ക് റോഡിലാണ് അപകടം നടക്കുന്നത്.

നിയന്ത്രണം വിട്ട ട്രക്ക് ഘോഷയാത്രയുമായി പോകുന്ന ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സരസ്വതി ദേവിയുടെ വിഗ്രഹവും വഹിച്ച് നിമജ്ജന ചടങ്ങിന് പോകുന്നവര്‍ക്കാണ് അപകടം സംഭവിച്ചത്.

13-1449991583-accidentt

അപകടം സംഭവിച്ചവരുടെ കുടുംബത്തിന് 1 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഘോഷയാത്രയില്‍ കൂടുതലും ചെറുപ്പക്കാരും കുട്ടികളുമാണ് പങ്കെടുത്തത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അനുശോചനം അറിയിച്ചു.

അപകടം നടന്ന സ്ഥലത്ത് വെച്ച് എട്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+