കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടിമിന്നലേറ്റ് മരണം 86 കവിഞ്ഞു, പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍, കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍

  • By Neethu
Google Oneindia Malayalam News

പട്‌ന: ബീഹാറിലും ഉത്തര്‍പ്രദേശിലുമായി ഇടിമിന്നലേറ്റ് 86 പേര്‍ മരിച്ചു. ബീഹാറില്‍ ഇടിമിന്നലേറ്റ് ഏകദേശം 55 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ 8 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.

നളന്ദ,ഔറംഗാബാദ്, റോഹ്താസ്, പൂര്‍ണിയാ എന്നീ ജില്ലകളിലാണ് ഇടിമിന്നലേറ്റ് മരണം സംഭവിച്ചിരിക്കുന്നത്. കനത്ത നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ബീഹാറില്‍ കാലവര്‍ഷം എത്തിയത്. ഇതിനെ തുടര്‍ന്നുണ്ടായ അപ്രതീക്ഷമായ ഇടിമിന്നലിലാണ് അപകടമുണ്ടായത്.

storm-lightning


അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ ജനങ്ങള്‍ പരിഭ്രാന്തപരായിരിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രില്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. ചൊവ്വാഴ്ച മഴ തുടങ്ങിയത് മുതല്‍ മണിക്കൂറുകള്‍ ഇടവിട്ട് മിന്നലുണ്ടായിരുന്നതായി പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

English summary
At least 55 people were killed and 8 were injured in lightning in different districts of Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X