Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു, ബിജ്‌നോറില്‍ സംഘട്ടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ബിജ്‌നോര്‍: ഉത്തര്‍പ്രേദശിലെ ബിജ്‌നോറിലുണ്ടായ സംഘട്ടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരു സംഘമാളുകള്‍ പെണ്‍കുട്ടികളെ അപമാനിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ത്തിനിടെയാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹസീനുദ്ദീന്‍, സര്‍ഫറാസ്, അഹ്‌സന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പശ്ചിമ ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

തന്നെ ഒരു സംഘമാളുകള്‍ അപമാനിച്ചെന്ന പെണ്‍കുട്ടിയുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആറ് പേരെ കസ്റ്റഡിയിലെടുത്തു.

uttarpradesh

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ സ്‌കൂളിലേയ്ക്ക് പോയ ഹിന്ദുപെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുകയും വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ കുടുബാംഗങ്ങള്‍ സ്ഥലത്തെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ സംഭവസ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+