കശ്മീരില്‍ പരിഹാസ്യനായി നരേന്ദ്ര മോദി; കൈവീശി അഭിവാദ്യം ചെയ്തു, തിരിച്ചു കൈവീശാന്‍ ആളില്ല
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീര്‍ സന്ദര്‍ശനം ആഘോഷമാക്കാനുള്ള ബിജെപിയുടെ നീക്കം പാളി. മോദി കശ്മീരിലെത്തിയ ദൃശ്യങ്ങളും വീഡിയോകളും ബിജെപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഒട്ടേറെ പേരാണ് പരിഹാസവുമായി രംഗത്തുവന്നിരിക്കുന്നത്. കശ്മീരിലെ ദാല്‍ തടാകത്തില്‍ മോദി കൈവീശി അഭിവാദ്യം ചെയ്യുന്ന രംഗമാണ് വീഡിയോയില്‍.
എന്നാല്‍ തിരിച്ചു ഒരാള്‍ പോലും കൈവീശി കാണിക്കുന്നില്ല. ആരുമില്ലാത്ത ഭാഗത്തേക്ക് നോക്കി മോദി എന്തിനാണ് അഭിവാദ്യം ചെയ്യുന്നതെന്നാണ് പ്രമുഖരടക്കം പ്രതികരിച്ചത്. മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയുമടക്കമുള്ള നേതാക്കള്‍ മോദിയെ പരിഹസിച്ച് രംഗത്തുവരികയും ചെയ്തു....

കഴിഞ്ഞ ഞായറാഴ്ച
കഴിഞ്ഞ ഞായറാഴ്ചയാണ് പ്രധാനമന്ത്രി മോദി കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗറിലെത്തിയത്. കനത്ത സുരക്ഷിയിലായിരുന്നു സന്ദര്‍ശനം. മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കപ്പെട്ടു. ഇന്റര്‍നെറ്റും തടഞ്ഞു. ഭീകരാക്രമണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സുരക്ഷാ നടപടികള്‍ സ്വീകരിച്ചത്.

സൈനിക ബോട്ടില്‍ യാത്ര
ജമ്മു, ശ്രീനഗര്‍, ലേ തുടങ്ങി കശ്മീരിലെ പ്രധാന പട്ടണങ്ങളെല്ലാം മോദി സന്ദര്‍ശിച്ചു. ഒട്ടേറെ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശ്രീനഗര്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം പ്രശസ്തമായ ദാല്‍ തടാകത്തില്‍ ഇറങ്ങിയത്. സൈനിക ബോട്ടിലായിരുന്നു യാത്ര.

ആളില്ലാത്ത സ്ഥലത്തേക്ക് കൈവീശി മോദി
മോദിയുടെ സന്ദര്‍ശനം സംബന്ധിച്ച വീഡിയോ ബിജെപി കശ്മീര്‍ ഘടകം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ദാല്‍ തടാകത്തിലൂടെ പോകുമ്പോള്‍ കൈവീശി മോദി അഭിവാദ്യം ചെയ്യുന്നതാണ് വീഡിയോ. എന്നാല്‍ മോദിയെ അല്ലാതെ വേറെ ആരെയും വീഡിയോയില്‍ കാണുന്നില്ല. ആളില്ലാത്ത സ്ഥലത്തേക്കാണ് മോദി കൈവീശി കാണിച്ചതെന്നാണ് പരിഹാസം.

കശ്മീരികള്‍ പറയുന്നു
ശക്തമായ സുരക്ഷയാണ് മോദിയുടെ വരവിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരുന്നത്. മോദി എത്തുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ആര്‍ക്കാണ് മോദി കൈവീശി കാണിക്കുന്നതെന്ന് വ്യക്തമല്ല. ആ ഭാഗത്ത് ജനങ്ങള്‍ ഇല്ലാത്ത പ്രദേശമാണെന്നും കശ്മീരികള്‍ പ്രതികരിക്കുന്നു.

നേതാക്കളുടെ പരിഹാസം
അതേസമയം, മോദിയെ പരിഹസിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല രംഗത്തുവന്നു. ക്യാമറമാന് തെറ്റു പറ്റിയതാകാമെന്ന് അദ്ദേഹം പ്രതികരിച്ചു. ജനങ്ങളെ എടുക്കാന്‍ അദ്ദേഹം മറന്നതാകുമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും ബിജെപിയെ കളിയാക്കി. ബിജെപിയുടെ എണ്ണമില്ലാത്ത സൗഹൃദ സങ്കല്‍പ്പമാണ് പ്രകടമാകുന്നതെന്ന് അവര്‍ പറഞ്ഞു.
PM Shri @narendramodi takes boat ride to inspect Dal lake in Srinagar. #NaMoInJK pic.twitter.com/YkW4ogtCOR
— BJP (@BJP4India) 3 February 2019
#WATCH Jammu & Kashmir: Prime Minister Narendra Modi tours Dal lake in Srinagar. pic.twitter.com/EwEJFfuowV
— ANI (@ANI) 3 February 2019












Click it and Unblock the Notifications