കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷർജീൽ ഇമാമിനെപ്പോലുള്ളവരെ വെടിവെച്ച് കൊല്ലണം'; ശിവസേനയ്ക്ക് പിന്നാലെ ബിജെപി എംഎൽഎ!

Google Oneindia Malayalam News

ലഖ്നൗ: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ഷാഹീന്‍ബാഗിലെ പ്രതിഷേധങ്ങളിലെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെതിരെ ബിജെപി എംഎൽഎ സംഗീത് സോം. ഇന്ത്യയെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഷാർജീൽ ഇമാമിനെപ്പോലുള്ളവരെ പരസ്യമായി വെടിവച്ച് കൊല്ലണണെന്ന് സംഗീത് സോം പറഞ്ഞു. ദില്ലിയിലെ ഷഹീൻബാഗിലും ലഖ്‌നൗവിലെ ഹുസൈനാബാദ് ക്ലോക് ടവറിലും പ്രതിഷേധം നടക്കുന്ന പശ്ചാത്തലിത്തിലാണ് സംഗീത് സോമിന്റെ പ്രസ്താവന.

പ്രതിഷേധത്തിൽ ഇരിക്കുന്ന സ്ത്രീകൾക്ക് ജോലിയൊന്നുമില്ലാത്തവരാണ്. ഈ പ്രതിഷേധങ്ങൾക്കു വേണ്ടി വരുന്ന ഫണ്ട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബിജെപി എംഎൽഎ പറഞ്ഞു. ഇന്ത്യയെ തകർക്കണമെന്ന് പറയുന്ന ഷർജീൽ ഇമാമിനെപ്പോലുള്ളവരെ പൊതു സ്ഥലത്തുവച്ച് വെടിവച്ചു കൊല്ലണമെന്നും ബിജെപി എംഎൽഎ സംഹീത് സോം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു മാസമായി ദില്ലിയിലെ ഷഹീൻബാഗിലും ലഖ്‌നൗവിലെ ഹുസൈനാബാദ് ക്ലോക് ടവറിലും നൂറുകണക്കിന് സ്ത്രീകൾ ഇവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുകയാണ്.

ഷർജീൽ ‘കീടം'

ഷർജീൽ ‘കീടം'


രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ ഷർജീൽ ഇമാമിന്റെ കൈകൾ വെട്ടിയെടുക്കണെമെന്ന് ശിവസേന പറഞ്ഞിരുന്നു. ഷർജീൽ ഇമാമിനെതിരെയുള്ള നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കേന്ദ്രത്തെയും പാർട്ടി അഭിനന്ദിച്ചു. പാർട്ടി മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്ത കേന്ദ്രത്തെ അഭിനന്ദിച്ച് ശിവസേന രംഗത്തെത്തിയത്. ഷർജീലിനെ ‘കീടം' എന്നാണ് ശിവസേന മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

കൈകൾ വെട്ടിയെടുത്ത് ഹൈവേയിൽ പ്രദർശിപ്പിക്കണം

കൈകൾ വെട്ടിയെടുത്ത് ഹൈവേയിൽ പ്രദർശിപ്പിക്കണം

ഷർജീലിന്റെ കൈകൾ വെട്ടിയെടുത്ത ശേഷം കഴുത്ത് ഹൈവേയിൽ പ്രദർശിപ്പിക്കണം. ഷർജീൽ ഇമാമിനെപ്പോലുള്ള പുഴുക്കളെ എത്രയും പെട്ടെന്ന് അമിത് ഷാ അവസാനിപ്പിക്കണമെന്നും ശിവസേന വ്യക്തമാക്കുികയായിരുന്നു. . ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ഷര്‍ജീൽ ഇമാം ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ കൈകൾ വെട്ടിയെടുത്ത് കഴുത്ത് ഹൈവേയിൽ പ്രദർശിപ്പിക്കണം. ഒരു ഷർജീൽ മാത്രമാണ് ഇപ്പോൾ അറസ്റ്റിലായത്. ഇനിയും ഇത്തരം ആളുകൾ ഉണ്ടാവാതിരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണമെന്നും ശിവസേന വ്യക്തമാക്കിയിരുന്നു.

രാജ്യദ്രോഹ പ്രസംഗം

രാജ്യദ്രോഹ പ്രസംഗം

ജാമിഅ മില്ലിയ സർവകലാശാലയിലും അലിഗഢിലും നടത്തിയ പ്രസംഗത്തിന്റെ പേരിൽ ബിഹാറിലെ ജഹാനാബാദിൽ നിന്ന് ചൊവ്വാഴ്ചയാണ് ഷർജീൽ അറസ്റ്റിലായത്. ജാമിഅ മില്ലിയ, അലിഗഢ് മുസ്ലീം സർവകലാശാല എന്നിവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷർജീൽ രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിക്കുന്നുണ്ട്.

സാമ്നയുടെ രൂക്ഷ വിമർശനം

സാമ്നയുടെ രൂക്ഷ വിമർശനം

ജന്മനാടായ ബിഹാറിലെ ജഹനാബാദിൽ നിന്നാണ് ബുധനാഴ്ച ദില്ലി പോലീസ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷം അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയയ്ക്കുകയായിരുന്നു. ഉത്തർപ്രദേശ്, അസം, അരുണാചൽ പ്രദേശ്, ദില്ലി, മണിപ്പൂർ, എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇമാമിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്. രാജ്യത്തെ കഷ്ണങ്ങളായി വിഭജിക്കണമെന്ന് എന്തുകൊണ്ടാണ് വിദ്യാഭ്യാസമുള്ള യുവാവ് തുടർച്ചയായി പറയുന്നതെന്ന് കണ്ടെത്തണം. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഭാഷ സംസാരിക്കുന്നതെന്ന് കണ്ടെത്തണമെന്നുമുള്ള ആവശ്യങ്ങളും സാമ്ന മുന്നോട്ടുവെക്കുന്നു.

English summary
People like Sharjeel should be shot dead publicly: BJP MLA Sangeet Som
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X