പ്രാഞ്ചിയേട്ടന്മാര്ക്ക് പത്മശ്രീ കിട്ടുമോ? ബാബ രാംദേവിന് പറയാനുള്ളത്...
ദില്ലി: പത്മശ്രീ പുരസ്കാരം കിട്ടാന്‍ വേണ്ടി പല തന്ത്രങ്ങളും പയറ്റിനോക്കി ഒടുവില്‍ പണവും പോയി പണിയും കിട്ടി എന്ന മട്ടിലായിപ്പോയ പ്രാഞ്ചിയേട്ടന് ആളുകള്‍ക്ക് സുപരിചിതനാണ്. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയിലെ നായകനാണ് മേല്‍പ്പറഞ്ഞ കഥാപാത്രം. പ്രാഞ്ചിയേട്ടനെ പോലെ പണം കൊടുത്തും ആളുകളെ ചാക്കിലാക്കിയും വാങ്ങാന്‍ കഴിയുന്നതാണോ പത്മ പുരസ്കാരം?
അതെ എന്നാണ് ബാബ രാംദേവ് പറയുന്നത്. യോഗ ഗുരുവും വിവാദ നായകനുമായ ബാബ രാംദേവ് തന്നെ. പത്മ പുരസ്കാരങ്ങളും നോബല്‍ പുരസ്കാരവും കിട്ടാനായി ശക്തമായ വിലപേശലുകള്‍ നടക്കാറുണ്ട് എന്നാണ് രാംദേവ് പറയുന്നത്. രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ഈ പുരസ്കാരങ്ങള്‍ നേടുന്നതില്‍ വിജയിക്കുന്നതെന്നും രാംദേവ് തുറന്നടിക്കുന്നു.

പത്മ പുരസ്കാരങ്ങളും നോബല്‍ പുരസ്കാരവും സമൂഹത്തിലെ നല്ലവര്‍ക്കാണ് നല്കപ്പെടുന്നത്. എന്നാല്‍ ഇതിന് വേണ്ടി ആളുകള്‍ ഗ്രൂപ്പ് കളിക്കുന്നുണ്ട്. ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ വേണ്ടി ദില്ലിയിലെത്തിയതാണ് ബാബ രാംദേവ്. നേരത്തെ ബി ജെ പി സര്‍ക്കാര്‍ ബാബ രാംദേവിന് പത്മശ്രീ നല്കാന് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ബാബ രാംദേവ് ഇത് നിഷേധിച്ചു. തനിക്ക് അവാര്‍ഡ് നല്‍കരുതെന്നും സന്യാസിയായ തനിക്ക് പൊതു സേവനമാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് അദ്ദേഹം കത്തെഴുതി. അതേസമയം പത്മ പുരസ്കാര ജേതാക്കളെ അപമാനിക്കുന്നതാണ് രാദേവിന്റെ പരാമര്‍ശം എന്ന് പറഞ്ഞ് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications