കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാഞ്ചിയേട്ടന്മാര്‍ക്ക് പത്മശ്രീ കിട്ടുമോ? ബാബ രാംദേവിന് പറയാനുള്ളത്...

Google Oneindia Malayalam News

ദില്ലി: പത്മശ്രീ പുരസ്‌കാരം കിട്ടാന്‍ വേണ്ടി പല തന്ത്രങ്ങളും പയറ്റിനോക്കി ഒടുവില്‍ പണവും പോയി പണിയും കിട്ടി എന്ന മട്ടിലായിപ്പോയ പ്രാഞ്ചിയേട്ടന്‍ ആളുകള്‍ക്ക് സുപരിചിതനാണ്. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയിലെ നായകനാണ് മേല്‍പ്പറഞ്ഞ കഥാപാത്രം. പ്രാഞ്ചിയേട്ടനെ പോലെ പണം കൊടുത്തും ആളുകളെ ചാക്കിലാക്കിയും വാങ്ങാന്‍ കഴിയുന്നതാണോ പത്മ പുരസ്‌കാരം?

അതെ എന്നാണ് ബാബ രാംദേവ് പറയുന്നത്. യോഗ ഗുരുവും വിവാദ നായകനുമായ ബാബ രാംദേവ് തന്നെ. പത്മ പുരസ്‌കാരങ്ങളും നോബല്‍ പുരസ്‌കാരവും കിട്ടാനായി ശക്തമായ വിലപേശലുകള്‍ നടക്കാറുണ്ട് എന്നാണ് രാംദേവ് പറയുന്നത്. രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ഈ പുരസ്‌കാരങ്ങള്‍ നേടുന്നതില്‍ വിജയിക്കുന്നതെന്നും രാംദേവ് തുറന്നടിക്കുന്നു.

-ramdev

പത്മ പുരസ്‌കാരങ്ങളും നോബല്‍ പുരസ്‌കാരവും സമൂഹത്തിലെ നല്ലവര്‍ക്കാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ഇതിന് വേണ്ടി ആളുകള്‍ ഗ്രൂപ്പ് കളിക്കുന്നുണ്ട്. ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ വേണ്ടി ദില്ലിയിലെത്തിയതാണ് ബാബ രാംദേവ്. നേരത്തെ ബി ജെ പി സര്‍ക്കാര്‍ ബാബ രാംദേവിന് പത്മശ്രീ നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ബാബ രാംദേവ് ഇത് നിഷേധിച്ചു. തനിക്ക് അവാര്‍ഡ് നല്‍കരുതെന്നും സന്യാസിയായ തനിക്ക് പൊതു സേവനമാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് അദ്ദേഹം കത്തെഴുതി. അതേസമയം പത്മ പുരസ്‌കാര ജേതാക്കളെ അപമാനിക്കുന്നതാണ് രാദേവിന്റെ പരാമര്‍ശം എന്ന് പറഞ്ഞ് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Yoga guru Baba Ramdev sparked off a controversy on Saturday by saying lobbying for Padma awards is a known fact and those with political clout get it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X