ഇന്ത്യയിലെ ജനങ്ങളും സ്നേഹപൂർവ്വം ഓർക്കുന്നു: ബിൽക്വിസ് ഈദിയുടെ വിയോഗത്തിൽ അനുശോചിച്ച് നരേന്ദ്ര മോദി
ദില്ലി: പാക് സാമൂഹ്യ പ്രവർത്തക ബിൽക്വിസ് ഈദിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനുഷിക പ്രവർത്തനത്തിനായുള്ള അവരുടെ ജീവിതകാലം മുഴുവൻ ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ സ്പർശിച്ചുവെന്നാണ് ബിൽക്വിസ് ഈദിയെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
"ബിൽക്വിസ് ഈദിയുടെ വിയോഗത്തിൽ എന്റെ ആത്മാർത്ഥമായ അനുശോചനം. മാനുഷിക പ്രവർത്തനത്തിനായുള്ള അവരുടെ ജീവിതകാലം മുഴുവൻ സമർപ്പണം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ സ്പർശിച്ചു. ഇന്ത്യയിലെ ആളുകളും അവരെ സ്നേഹപൂർവ്വം ഓർക്കുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ."-മോദി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയും ബിൽക്വിസ് ബാനോ ഈദിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. "ബിൽക്വിസ് ഈദിയുടെ നിര്യാണത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെയും ഈധി ഫൗണ്ടേഷന്റെയും മാനുഷിക സഹായം അതിർത്തികള്‍ക്ക് അതീതമായ പ്രശംസനീയമാണ്. നിന്ത്യശാന്തി നേരുന്നു" ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ലോകമറിയുന്നു ഒരു സാമൂഹിക പ്രവർത്തകനായ ബിൽക്വിസ് ഈധി പാകിസ്ഥാനിലെ സാമൂഹിക ക്ഷേമ സംഘടനയായ ഈദി ഫൗണ്ടേഷന്റെ സ്ഥാപകയാണ്. ബിൽക്വിസ് ബാനോ പ്രൊഫഷണലായി ഒരു നഴ്‌സായിരുന്നെങ്കിലും ജീവകാരുണ്യരംഗത്തെ ശ്രദ്ധേയമായ പ്രവർത്തനം കാരണം 'പാകിസ്ഥാന്റെ മാതാവ്' എന്നറിയപ്പെടുന്നു.
പാകിസ്ഥാൻ റേഞ്ചേഴ്‌സ് ലാഹോർ റെയിൽവേ സ്റ്റേഷനിൽ വച്ച് സംഝോത എക്‌സ്പ്രസിൽ ഒറ്റയ്ക്ക് ഇരിക്കുന്നതായി കണ്ടെത്തിയ എട്ട് വയസ്സുള്ള ഇന്ത്യൻ പെൺകുട്ടി ഗീതയെ ബിൽക്വിസ് ദത്തെടുക്കുകുയം പിന്നീട് 2015ൽ കുട്ടിയെ ഇന്ത്യയിലെത്തിക്കുകയും ചെയ്തു. ബാനോയുടെ ചാരിറ്റി പ്രസ്ഥാനത്തിന് കീഴിലായി കറാച്ചിയിലെ ആശുപത്രിയും എമർജൻസി സർവീസും ഉൾപ്പെടെ നിരവധി സേവനങ്ങളാണ് രാജ്യത്ത് നടത്തി വരുന്നത്.












Click it and Unblock the Notifications