കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു: അഭിഷേക് ബാനര്‍ജിക്കെതിരെ പിയൂഷ് ഗോയല്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വംശജനായ നോബല്‍ ജേതാവ് അഭിജിത് ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. സാമ്പത്തിക ശാസ്ത്രത്തില്‍ ഇന്ത്യക്കാരനായ അഭിഷേക് ബാനര്‍ദിക്ക് നോബല്‍ ലഭിച്ചതില്‍ സന്തോഷിക്കുന്നു. എന്നാല്‍ എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിക്കുന്നില്ലെന്നാണ് പിയൂഷ് ഗോയല്‍ പ്രതികരിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അഭിജിത് ബാനര്‍ജിയും ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'തീഹാര്‍ ജയിലില്‍ കിടന്ന് തല്ലുകൊണ്ടിട്ടുണ്ട്'തടവുകാലത്തെക്കുറിച്ച് അഭിജിത് ബാനര്‍ജി'തീഹാര്‍ ജയിലില്‍ കിടന്ന് തല്ലുകൊണ്ടിട്ടുണ്ട്'തടവുകാലത്തെക്കുറിച്ച് അഭിജിത് ബാനര്‍ജി

അഭിജിതിന്റേത് തികച്ചും വലതുപക്ഷ ചിന്താഗതിയാണെന്ന്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ അദ്ദേഹം പിന്തുണച്ച കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും ഗോയല്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ നമ്മള്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വീകരിക്കേണ്ടതില്ലെന്നാണ് കരുതുന്നത്. നേരത്തെ നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ അഭിജിത് ബാനര്‍ജി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും വിമര്‍ശിച്ചിരുന്നു.

piyush-goyal-

വെള്ളിയാഴ്ച ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പൂനെയിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ജിഎസ്ടിയെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കയെക്കുറിച്ച് അറിയുന്നതിനായി വ്യാപാരികളുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 288ല്‍ 220 സീറ്റുകളും ബിജെപി- സേന സഖ്യത്തിന് ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കി.

മികച്ച സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിംഗ് 2014ല്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങുമ്പോഴുണ്ടായിരുന്ന അവസ്ഥ കണ്ടിരുന്നില്ലേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സമ്പദ് വ്യവസ്ഥയില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അറിയില്ലെയെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. കുടാതെ ടെലികോം തട്ടിപ്പ്, കല്‍ക്കരി തട്ടിപ്പ്, മഹാരാഷ്ട്രയിലെ ഇറിഗേഷന്‍ തട്ടിപ്പ് എന്നിവയെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനത്തെ മറികടന്നത്.

നോബല്‍ ജേതാവായ അഭിജിത് ബാനര്‍ജിയെ വിമര്‍ശിച്ച് രംഗത്തെത്തിയ ബിജെപി നേതാക്കളില്‍ ഒരാള്‍ മാത്രമാണ് പിയൂഷ് ഗോയല്‍. രാജ്യത്ത് പണപ്പെരുപ്പവും നികുതി നിരക്കും വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടയാള്‍ എന്നാണ് ബിജെപി എംപി അനന്ദ്കുമാര്‍ ഹെഡ്ഗെ ബാനര്‍ജിയെ വിശേഷിപ്പിച്ചത്.

English summary
'People of India Rejected His Thinking'Piyush Goyal about Nobel laurate Abhijit Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X