കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ജനം ബുദ്ധിയും പക്വതയുമുള്ളവർ, കോൺഗ്രസ് ധാരണയുടെ ഉദ്ദേശ്യം അവർക്ക് മനസിലാകുമെന്ന് യച്ചൂരി

Google Oneindia Malayalam News

ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ ഇനി തിരഞ്ഞെടുപ്പിന്റെ കാലമാണ് വരാന്‍ പോകുന്നത്. ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള സിപിഎം സംഖ്യം ചര്‍ച്ചയാവുകയാണ്. കേരളമൊഴികെ എല്ലായിടത്തും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണയ്ക്ക് സിപിഎം പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്. ഈ നിര്‍ദ്ദേശം വോട്ടിനിട്ടപ്പോള്‍ ആരും എതിര്‍ത്തില്ല. എന്നാല്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, ഘടകങ്ങളില്‍ നിന്നുള്ള ചിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. വിശദാംശങ്ങളിലേക്ക്...

ബംഗാളില്‍ ധാരണ

ബംഗാളില്‍ ധാരണ

34 വര്‍ഷം തുടര്‍ച്ചയായി സിപിഎം ഭരിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. 2011ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തി. നന്തിഗ്രാമിലെയും സിംഗൂരിലെയും കര്‍ഷകര്‍ക്കെതിരായ നടപടിയാണ് സിപിഎമ്മിന് തിരിച്ചടിയായത്. ഭരണം വീണ്ടും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനാണ് സിപിഎം പോളിറ്റ് ബ്യൂറോ നേരത്തെ തീരുമാനിച്ചത്.

കോണ്‍ഗ്രസുമായി സംഖ്യം

കോണ്‍ഗ്രസുമായി സംഖ്യം

കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ശത്രുക്കള്‍ ഒന്ന് തന്നെയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസുമായി കൈ കോര്‍ക്കാം എന്ന് സിപിഎം തീരുമാനിക്കാന്‍ കാരണം. ദില്ലിയില്‍ ചേര്‍ന്ന പിബി യോഗം ചര്‍ച്ച ചെയ്തു. എല്ലാവരും കോണ്‍ഗ്രസ് ബന്ധത്തെ അനുകൂലിച്ചു. ഒടുവില്‍ ഈ തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ചിരിക്കുന്നത്.

2016ല്‍ കേരള ഘടകം എതിര്‍ത്തു

2016ല്‍ കേരള ഘടകം എതിര്‍ത്തു

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കരുത് എന്നാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരളഘടകം എടുത്ത നിലപാട്. എന്നാല്‍ ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് ആവര്‍ത്തിച്ചു. പക്ഷേ, കേരളഘടകത്തിന്റെ എതിര്‍പ്പുള്ളതിനാല്‍ പൂര്‍ണമായ തോതില്‍ സഖ്യം നിലവില്‍ വന്നില്ല.

കോണ്‍ഗ്രസുമായി ചര്‍ച്ച

കോണ്‍ഗ്രസുമായി ചര്‍ച്ച

എന്നാല്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയ്ക്ക് ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തും. അസമില്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ ആംരഭിച്ചു കഴിഞ്ഞു. ഇവിടെ മത്സരിക്കാന്‍ താല്‍പര്യമുള്ള സീറ്റുകള്‍ അറിയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റു വഴികളില്ല

മറ്റു വഴികളില്ല

ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്താതെ മറ്റ് വഴികളില്ല. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എല്ലാ മതനിരപേക്ഷ കക്ഷികളുമായി തിരഞ്ഞെടുപ്പില്‍ ധാരണയെന്ന് 2018ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചതാണ്. പിണറായി പക്ഷം എതിര്‍ത്തതിനാലാണ് ഈ നയം നടപ്പാക്കാതിരുന്നത്.

 പിണറായി പക്ഷം

പിണറായി പക്ഷം

കോണ്‍ഗ്രസുമായി സംഖ്യം ചേരുന്നതല്ലാതെ മറ്റ് വഴികളില്ലെന്ന് മനസിലായതോടെ പിണറായി പക്ഷവും നിലപാടെടുത്തതിനാലാണ് വിഷയം കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസുമായുള്ള ധാരണ. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും.

കേരളത്തിലെ ജനങ്ങള്‍

കേരളത്തിലെ ജനങ്ങള്‍

അതേസമയം, കേരളത്തിലെ ജനങ്ങള്‍ ബുദ്ധിയും പക്വതയുമുള്ളവരാണെന്നും ബംഗാളില്‍ ഉള്‍പ്പടെ കോണ്‍ഗ്രസുമായുണ്ടാക്കുന്ന ധാരണയുടെ ഉദ്ദേശ്യം അവര്‍ക്ക് മനസിലാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. കര്‍ഷക വിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയും ജനങ്ങളുടെ മൗലിക സ്വാതന്ത്ര്യം തകര്‍ക്കുകയും ചെയ്യുന്ന ബിജെപി പരാജയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും യച്ചൂരി വ്യക്തമാക്കി.

അതെ, ഞാന്‍ നായയാണ്... കമല്‍നാഥിന് മറുപടിയുമായി സിന്ധ്യ; അവസാന നിമിഷം തന്ത്രം മാറ്റിഅതെ, ഞാന്‍ നായയാണ്... കമല്‍നാഥിന് മറുപടിയുമായി സിന്ധ്യ; അവസാന നിമിഷം തന്ത്രം മാറ്റി

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഒരു ബ്രാഞ്ചാണ്; രൂക്ഷ വിമര്‍ശനവുമായി സഞ്ജയ് റാവത്ത്തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഒരു ബ്രാഞ്ചാണ്; രൂക്ഷ വിമര്‍ശനവുമായി സഞ്ജയ് റാവത്ത്

രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍; തിരഞ്ഞെടുപ്പ് ചൂടില്‍ നിന്നും നേരെ പോയത് ഷിംലയിലെ കുളിര്‍മയിലേക്ക്രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍; തിരഞ്ഞെടുപ്പ് ചൂടില്‍ നിന്നും നേരെ പോയത് ഷിംലയിലെ കുളിര്‍മയിലേക്ക്

English summary
People of Kerala will understand the purpose of Congress understanding in Bengal, Says Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X