മോദി പ്രസംഗിച്ച് തുടങ്ങി, ആളുകള്‍ കൂട്ടത്തോടെ സദസ് വിട്ടു!! കട്ട പരിഹാസവുമായി സോഷ്യല്‍ മീഡിയ, വീഡിയോ
കടുത്ത പോരാട്ടമാണ് ഇത്തവണ മഹാരാഷ്ട്രയില്‍ നടക്കുന്നത്. കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.മറുവശത്ത് മുന്നണിയിലെ എല്ലാ അസ്വാരസ്യങ്ങളും പരഹിരിച്ച് ശിവസേനയും ബിജെപിയും ഒരുമിച്ചാണ് അങ്കത്തിനിറങ്ങുന്നത്.
യുപി കഴിഞ്ഞാല്‍ ഏറ്റവും അധികം ലോക്സഭാ സീറ്റുകള്ള മഹാരാഷ്ട്രയില്‍ അവസാനവച്ച പ്രചരണത്തിലാണ് ബിജെപി. പ്രമുഖ ദേശീയ നേതാക്കളെ തന്നെയാണ് ബിജെപി കളത്തിലിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനോടകം തന്നെ രണ്ട് തവണ മഹാരാഷ്ട്രയില്‍ എത്തി. എന്നാല്‍ മോദിയെത്തിയ പരിപാടിയില്‍ നിന്ന് ആളുകള്‍ പതിവായി ഇറങ്ങി പോകുന്നത് കനത്ത തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്.

വന്‍ ഒരുക്കങ്ങള്‍
മഹാരാഷ്ട്രയില്‍ വാര്‍ധയിലെ മൈതാനത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി നടന്നത്. മോദി എത്തുന്ന ആദ്യ പരിപാടി ആയത് കൊണ്ട് തന്നെ വന്‍ സൗകര്യമായിരുന്നു അന്ന് സംഘാടകര്‍ ഒരുക്കിയിരുന്നത്.

ആളൊഴിഞ്ഞ മൈതാനം
എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി വളരെ കുറഞ്ഞ ആളുകളാണ് പരിപാടിക്കായി എത്തിയത്. നിരവധി പേര്‍ക്കായി സൗകര്യം ഒരുക്കിയിരുന്നെങ്കിലും മൈതാനം ഒഴിഞ്ഞ് തന്നെ കിടക്കുകയായിരുന്നു.

കട്ട ഫ്ളോപ്പ്
ഒഴിഞ്ഞ് കിടക്കുന്ന മൈതാനത്തിന്റെ ചിത്രം കോണ്‍ഗ്രസ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരുന്നു. മഹാരാഷ്ട്രയിലെ മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിലെ ആളുകള്‍ എന്ന പരിഹാസത്തോടെയായിരുന്നു കോണ്‍ഗ്രസ് ചിത്രം പങ്കുവെച്ചത്.

ട്വിറ്റര്‍ പേജ്
ടിവി കാണാത്തവര്‍ക്കായി ചിത്രം പങ്കുവെയ്ക്കുന്നു. ഫ്ളോപ്പ്, ഫ്ളോപ്പ്,ഫ്ളോപ്പ് എന്ന കുറിപ്പോടെയായിരുന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് അവരുടെ ട്വിറ്റര്‍ ഹാന്റിലിലൂടെ ചിത്രം പങ്കുവെച്ചത്

രണ്ടാം വരവിലും
മോദിയുടെ രണ്ടാം വരവിലും കാര്യങ്ങള്‍ പന്തിയായിലെന്നാണ് പുതിയ റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പിംപല്‍ഗോണില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രവര്‍ത്തകര്‍ മോദി പ്രസംഗിച്ച് തുടങ്ങിയതോടെ കൂട്ടത്തോടെ ഇറങ്ങി പോകുകയായിരുന്നു.

15 മിനിറ്റിനകം
ബാലക്കോട്ട് തിരിച്ചടിയും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു മോദി പ്രസംഗിച്ച് തുടങ്ങിയത്. മോദി പ്രസംഗിച്ച് തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സദസ്സില്‍ നിന്നും ഇറങ്ങി പോയി.

പരിഹാസം
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. മോദിയുടെ പ്രസംഗം കേട്ട് മടുത്തവര്‍ എന്ന പരിഹാസത്തോടെയാണ് പലരും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മണിപ്പൂരിലും
നേരത്തെ മണിപ്പൂരില്‍ മോദി നടത്തിയ റാലിക്കിടേയും ഇത്തരത്തില്‍ ആളുകള്‍ കൂട്ടത്തോടെ പുറത്ത് പോയിരുന്നു. പുറത്തേക്കിറങ്ങാൻ ശ്രമിച്ചവരെ തടഞ്ഞ് വെച്ച സംഭവും വലിയ വാര്‍ത്തായായിരുന്നു.

ബലം പ്രയോഗിച്ചു
പരിപാടിക്കിടെ കസേരകളില്‍ നിന്ന് ആളുകൾ എഴുന്നേറ്റ് പോകുന്നതിന്റെയും പുറത്തുപോകാന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചും ഗേറ്റുകള്‍ പൂട്ടി തടയുന്നതിന്റേയും വീഡിയോകള്‍ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങള്‍
സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിന്നീട് ഗേറ്റ് തുറക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
|
വീഡിയോ
വീഡിയോ
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!










Click it and Unblock the Notifications