കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രസംഗിച്ച് തുടങ്ങി, ആളുകള്‍ കൂട്ടത്തോടെ സദസ് വിട്ടു!! കട്ട പരിഹാസവുമായി സോഷ്യല്‍ മീഡിയ, വീഡിയോ

  • By
Google Oneindia Malayalam News

കടുത്ത പോരാട്ടമാണ് ഇത്തവണ മഹാരാഷ്ട്രയില്‍ നടക്കുന്നത്. കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.മറുവശത്ത് മുന്നണിയിലെ എല്ലാ അസ്വാരസ്യങ്ങളും പരഹിരിച്ച് ശിവസേനയും ബിജെപിയും ഒരുമിച്ചാണ് അങ്കത്തിനിറങ്ങുന്നത്.

<strong>വാരണാസിയില്‍ വന്‍ ട്വിസ്റ്റ്!! മോദിക്കെതിരെ പ്രിയങ്കയ്ക്ക് എസ്പി-ബിഎസ്പി പിന്തുണ? അങ്കം മുറുകി</strong>വാരണാസിയില്‍ വന്‍ ട്വിസ്റ്റ്!! മോദിക്കെതിരെ പ്രിയങ്കയ്ക്ക് എസ്പി-ബിഎസ്പി പിന്തുണ? അങ്കം മുറുകി

യുപി കഴിഞ്ഞാല്‍ ഏറ്റവും അധികം ലോക്സഭാ സീറ്റുകള്ള മഹാരാഷ്ട്രയില്‍ അവസാനവച്ച പ്രചരണത്തിലാണ് ബിജെപി. പ്രമുഖ ദേശീയ നേതാക്കളെ തന്നെയാണ് ബിജെപി കളത്തിലിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനോടകം തന്നെ രണ്ട് തവണ മഹാരാഷ്ട്രയില്‍ എത്തി. എന്നാല്‍ മോദിയെത്തിയ പരിപാടിയില്‍ നിന്ന് ആളുകള്‍ പതിവായി ഇറങ്ങി പോകുന്നത് കനത്ത തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്.

 വന്‍ ഒരുക്കങ്ങള്‍

വന്‍ ഒരുക്കങ്ങള്‍

മഹാരാഷ്ട്രയില്‍ വാര്‍ധയിലെ മൈതാനത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി നടന്നത്. മോദി എത്തുന്ന ആദ്യ പരിപാടി ആയത് കൊണ്ട് തന്നെ വന്‍ സൗകര്യമായിരുന്നു അന്ന് സംഘാടകര്‍ ഒരുക്കിയിരുന്നത്.

 ആളൊഴിഞ്ഞ മൈതാനം

ആളൊഴിഞ്ഞ മൈതാനം

എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി വളരെ കുറഞ്ഞ ആളുകളാണ് പരിപാടിക്കായി എത്തിയത്. നിരവധി പേര്‍ക്കായി സൗകര്യം ഒരുക്കിയിരുന്നെങ്കിലും മൈതാനം ഒഴിഞ്ഞ് തന്നെ കിടക്കുകയായിരുന്നു.

 കട്ട ഫ്ളോപ്പ്

കട്ട ഫ്ളോപ്പ്

ഒഴിഞ്ഞ് കിടക്കുന്ന മൈതാനത്തിന്‍റെ ചിത്രം കോണ്‍ഗ്രസ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരുന്നു. മഹാരാഷ്ട്രയിലെ മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിലെ ആളുകള്‍ എന്ന പരിഹാസത്തോടെയായിരുന്നു കോണ്‍ഗ്രസ് ചിത്രം പങ്കുവെച്ചത്.

 ട്വിറ്റര്‍ പേജ്

ട്വിറ്റര്‍ പേജ്

ടിവി കാണാത്തവര്‍ക്കായി ചിത്രം പങ്കുവെയ്ക്കുന്നു. ഫ്ളോപ്പ്, ഫ്ളോപ്പ്,ഫ്ളോപ്പ് എന്ന കുറിപ്പോടെയായിരുന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് അവരുടെ ട്വിറ്റര്‍ ഹാന്‍റിലിലൂടെ ചിത്രം പങ്കുവെച്ചത്

 രണ്ടാം വരവിലും

രണ്ടാം വരവിലും

മോദിയുടെ രണ്ടാം വരവിലും കാര്യങ്ങള്‍ പന്തിയായിലെന്നാണ് പുതിയ റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പിംപല്‍ഗോണില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രവര്‍ത്തകര്‍ മോദി പ്രസംഗിച്ച് തുടങ്ങിയതോടെ കൂട്ടത്തോടെ ഇറങ്ങി പോകുകയായിരുന്നു.

 15 മിനിറ്റിനകം

15 മിനിറ്റിനകം

ബാലക്കോട്ട് തിരിച്ചടിയും കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു മോദി പ്രസംഗിച്ച് തുടങ്ങിയത്. മോദി പ്രസംഗിച്ച് തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സദസ്സില്‍ നിന്നും ഇറങ്ങി പോയി.

 പരിഹാസം

പരിഹാസം

ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. മോദിയുടെ പ്രസംഗം കേട്ട് മടുത്തവര്‍ എന്ന പരിഹാസത്തോടെയാണ് പലരും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

 മണിപ്പൂരിലും

മണിപ്പൂരിലും

നേരത്തെ മണിപ്പൂരില്‍ മോദി നടത്തിയ റാലിക്കിടേയും ഇത്തരത്തില്‍ ആളുകള്‍ കൂട്ടത്തോടെ പുറത്ത് പോയിരുന്നു. പുറത്തേക്കിറങ്ങാൻ ശ്രമിച്ചവരെ തടഞ്ഞ് വെച്ച സംഭവും വലിയ വാര്‍ത്തായായിരുന്നു.

 ബലം പ്രയോഗിച്ചു

ബലം പ്രയോഗിച്ചു

പരിപാടിക്കിടെ കസേരകളില്‍ നിന്ന് ആളുകൾ എഴുന്നേറ്റ് പോകുന്നതിന്റെയും പുറത്തുപോകാന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചും ഗേറ്റുകള്‍ പൂട്ടി തടയുന്നതിന്‍റേയും വീഡിയോകള്‍ പുറത്തുവന്നിരുന്നു.

ദൃശ്യങ്ങള്‍

സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിന്നീട് ഗേറ്റ് തുറക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വീഡിയോ

വീഡിയോ

<strong>പ്രിയങ്ക പേടി, ദില്ലിയില്‍ മത്സരിക്കാന്‍ മോദി? ദില്ലിയിലും മോദിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ്?</strong>പ്രിയങ്ക പേടി, ദില്ലിയില്‍ മത്സരിക്കാന്‍ മോദി? ദില്ലിയിലും മോദിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ്?

English summary
people walked out of modis rally in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X