കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങൾ പാന്റും ജാക്കറ്റും ധരിക്കുന്നുണ്ട്;ഇവിടെ പിന്നെ എന്ത് സാമ്പത്തിക മാന്ദ്യമെന്ന് ബിജെപി എംപി!

Google Oneindia Malayalam News

ലഖ്നൗ: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ബിജെപി എംപി. ജനങ്ങള്‍ ജാക്കറ്റും പാന്റ്സും വാങ്ങി ധരിക്കാന്‍ കഴിവുള്ളവരാണെന്നും അതുകൊണ്ട് തന്നെ ഇവിടെ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളില്ലെന്നുമാണ് ബിജെപി എംപി വീരേന്ദ്ര സിങ് വ്യക്തമാക്കുന്നത്. ഉത്തർപ്രദേശിലെ ബല്ലിയയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇത്തരത്തിലുള്ള പരാംമർശം ബിജെപി എംപി നടത്തിയിരിക്കുന്നത്.

"മാന്ദ്യം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ മുണ്ടും ഷര്‍ട്ടുമിട്ട് നടക്കുമായിരുന്നു, കോട്ടും ജാക്കറ്റും ധരിക്കില്ലായിരുന്നു. മാന്ദ്യം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ വസ്ത്രങ്ങളും പാന്റുകളും പൈജാമയും വാങ്ങുമായിരുന്നില്ല" എന്ന് അദ്ദേഹം വ്യക്തമാക്കി. മെട്രോകള്‍ മാത്രമല്ല ഗ്രാമങ്ങളുടെ കൂടി രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്ത് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോകൾ മാത്രമല്ല 6.5 ലക്ഷം ഗ്രാമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Jeans

ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ഗ്രാമീണരുടേതാണെന്ന് ബാങ്കിങ് റിപ്പോർട്ടുകൾ പറയുന്നവെന്നും ബിജെപി എംപി വ്യക്തമാക്കുന്നു. ഗ്രാമവാസികളുടെ ത്യാഗമില്ലായിരുന്നുവെങ്കില്‍ മുഗളന്‍മാരിൽ നിന്നും ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലല്ലെന്ന് കഴിഞ്ഞ ആഴ്ച പാർലമെന്റിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംപി വീരേന്ദ്ര സിങും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന വാദവുമായി രംഗത്തെത്തുകയായിരുന്നു.

English summary
People wearing jackets and pants; no recession in country: BJP MP Virendra Singh Mast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X