പൂർണ്ണമായും വാക്സിനെടുത്തവരുടെ എണ്ണം ഒരു ഡോസ് മാത്രം എടുത്തവരുടെ എണ്ണത്തെ മറികടന്നു; മൻസുഖ് മാണ്ഡവ്യ
ദില്ലി; രാജ്യത്ത് ആദ്യമായി പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികളുടെ എണ്ണം ഭാഗികമായി കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണത്തെ മറികടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ജനപങ്കാളിത്തം,സർക്കാരിന്റെ സമഗ്ര സമീപനം, സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച പ്രതികരണം നേടിയ 'ഹർ ഘർ ദസ്തക്' പ്രചാരണം എന്നിവയാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,82,042 വാക്‌സിൻ ഡോസുകൾ നൽകിക്കൊണ്ട് ഇന്ന് രാവിലെ 7 മണി വരെയുള്ള താൽക്കാലിക റിപ്പോർട്ട് പ്രകാരം രാജ്യത്തൊട്ടാകെ 113.68 കോടി (1,13,68,79,685) ഡോസ് നൽകിയിട്ടുണ്ട്. 1,16,73,459 സെഷനുകളിലൂടെയാണ് ഈ നേട്ടം സാധ്യമായത്. ഇതിൽ 75,57,24,081 ഡോസുകൾ ആദ്യ ഡോസായും, 38,11,55,604 ഡോസുകൾ രണ്ടാം ഡോസായും ആണ് നൽകിയത്. ഇതോടെ, രണ്ട് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികളുടെ എണ്ണം (38,11,55,604) ഒരു ഡോസ് ലഭിച്ചവരെക്കാൾ (37,45,68,477) കൂടുതലായി.
ഒരു മാസം നീണ്ടുനിൽക്കുന്ന 'ഹർ ഘർ ദസ്തക്' കാമ്പയിൻ അവസാനിക്കുമ്പോഴേക്കും ഓരോ ഇന്ത്യക്കാരനും വാക്സിൻ എടുത്തെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജനസംഖ്യയുടെ 50 ശതമാനത്തിൽ താഴെ മാത്രം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വാക്സിൻ വിതരണം നടത്തുന്നുണ്ട്. ഇവിടങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീടുകൾ തോറുമെത്തി വാക്സിൻ വിതരണം ചെയ്യും. രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. രണ്ടാമത്തെ വാക്സിൻ ഡോസ് എടുക്കാൻ മുന്നോട്ട് വരാനും സ്വന്തം കുടുംബത്തിലും സമൂഹത്തിലും ഉള്ളവരെ രണ്ട് ഡോസുകളും പൂർത്തിയാക്കാൻ പ്രേരിപ്പിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,134 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,38,73,890 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.28% ആണ്.
തുടര്‍ച്ചയായ 143-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,197 പേര്‍ക്കാണ്.രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തില്‍ താഴെയായി. നിലവില്‍ 1,28,555 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 527 ദിവസത്തിലെ ഏറ്റവും
കുറഞ്ഞ നിരക്കാണിത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.37 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,42,177 പരിശോധനകള്‍ നടത്തി. ആകെ 62.70 കോടിയിലേറെ (62,70,16,336) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.96 ശതമാനമാണ്. കഴിഞ്ഞ 54 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.82 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 44 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 79-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.
Recommended Video
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 127 കോടിയിലധികം (1,27,23,71,960) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 20.91 കോടിയിലധികം (20,91,96,036) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/ കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications