കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തുവരും... മോദി സര്‍ക്കാരിന് മുന്നറിയിപ്പുമായി രഘുറാം രാജന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയാണിതെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ലോക്ക് ഡൗണ്‍ കാലയളവിന് ശേഷവും കൊറോണ വൈറസ് രോഗം നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ വന്‍ വെല്ലുവിളിയാകും രാജ്യം നേരിടുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സമീപകാലത്ത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗിലാണ് രഘുറാം രാജന്‍ രാജ്യം നേരിടാന്‍ പോകുന്ന പ്രതിസന്ധി വരച്ചുകാട്ടുന്നത്. ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം തുടര്‍ന്നാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ വേളയില്‍ തന്നെ സാമ്പത്തിക നവീകരണ പദ്ധതി ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം സൂചിപ്പിച്ചത്. വിശദാംശങ്ങള്‍...

ഇന്ത്യന്‍ സാമ്പത്തിക രംഗം ദുര്‍ബലം

ഇന്ത്യന്‍ സാമ്പത്തിക രംഗം ദുര്‍ബലം

കൊറോണ വൈറസ് വ്യാപനം തടയാനാണ് രാജ്യം കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. സാമ്പത്തികമായി പറയുകയാണെങ്കില്‍, രാജ്യം സ്വാതന്ത്ര്യത്തിന് ശേഷം നേരിടുന്ന ഏറ്റവും വലിയ അടിയന്തരാവസ്ഥായാണിത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാക്കിയിരുന്നുവെങ്കിലും ഇന്ത്യയെ ബാധിച്ചിരുന്നില്ല. അന്ന് ഇന്ത്യയുടെ സാമ്പത്തിക രംഗം ശക്തമായിരുന്നു. എന്നാല്‍ ഇന്നത്തെ കാര്യം വളരെ പരിതാപകരമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

 ശേഷമുള്ള കാര്യങ്ങള്‍

ശേഷമുള്ള കാര്യങ്ങള്‍

കൊറോണയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ എങ്ങനെ എന്ന് ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ തീരുമാനിക്കണം. ലോക്ക് ഡൗണിന് ശേഷം എന്ത് ചെയ്യണമെന്ന് പദ്ധതി വേണം. കൊറോണ പൂര്‍ണമായും ഇല്ലാതായില്ലെങ്കില്‍ എന്തു ചെയ്യുമെന്ന് മുന്‍കൂട്ടി കാണണമെന്നും രഘുറാം രാജന്‍ പറഞ്ഞു.

വന്‍ പ്രതിസന്ധിയുണ്ടാക്കും

വന്‍ പ്രതിസന്ധിയുണ്ടാക്കും

കൂടുതല്‍ കാലം ലോക്ക് ഡൗണ്‍ നീട്ടുന്നത് വന്‍ പ്രതിസന്ധിയുണ്ടാക്കും. വൈറസ് ബാധ കുറഞ്ഞ മേഖലയില്‍ സുരക്ഷ ഒരുക്കി എങ്ങനെ സാമ്പത്തിക മേഖല ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ചിന്തിക്കണമെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.

യുവജനങ്ങളെ കണ്ടെത്തി...

യുവജനങ്ങളെ കണ്ടെത്തി...

രോഗമില്ലാത്ത യുവജനങ്ങളെ കണ്ടെത്തി ജോലികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങണം. നിര്‍മാണ മേഖല എങ്ങനെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് കണ്ടെത്തണം. വിശാലമായ പദ്ധതി ആവശ്യമാണ്. ദരിദ്ര ജനവിഭാഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നേരിട്ട് പണം കൊടുക്കുന്നത് എല്ലാവരിലേക്കും എത്തണമെന്നില്ല. ഒരു മാസം കഷ്ടിച്ച് ജീവിക്കാനുള്ളതാണ് നേരിട്ട് കൈമാറുന്ന തുക- രഘുറാം രാജന്‍ പറയുന്നു.

ലോക്ക് ഡൗണ്‍ ജനങ്ങള്‍ ലംഘിക്കും

ലോക്ക് ഡൗണ്‍ ജനങ്ങള്‍ ലംഘിക്കും

കുടിയേറ്റ തൊഴിലാളികളുടെ യാത്ര അടുത്തിടെ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ലോക്ക് ഡൗണ്‍ ഇനിയും നീളുകയും ജനങ്ങള്‍ ദുരിതത്തിലേക്ക് കടകക്കുകയും ചെയ്താല്‍ ലോക്ക് ഡൗണ്‍ ലംഘിച്ച ജനങ്ങള്‍ ജോലി തേടി പുറത്തിറങ്ങുന്ന സാഹചര്യം വരുമെന്നും രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ കൊറോണയെ തുരത്തിയ രാജ്യം; അതും ചൈനയ്ക്ക് തൊട്ടടുത്ത് നിന്ന്

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണിവ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി; ആദ്യം പെട്ടത് മുഖ്യമന്ത്രി തന്നെ, കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പണി

English summary
People Will Defy Lockdown if They Can't Survive': Raghuram Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X