കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീദിയുടെയും മരുമകന്റെ ഭരണം ബംഗാളില്‍ അവസാനിപ്പിക്കും, മമതയുടെ കോട്ടയില്‍ വെല്ലുവിളി!!

Google Oneindia Malayalam News

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ കോട്ടയിലെത്തി വെല്ലുവിളിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ബംഗാളില്‍ നടപ്പാക്കാന്‍ മമത സമ്മതിക്കുന്നില്ല. അവരുടെ ഈഗോയാണ് എല്ലാത്തിനും കാരണം. കര്‍ഷകര്‍ക്കായി എന്തും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും നദ്ദ പറഞ്ഞു. ബംഗാളിലെ മാല്‍ഡ ജില്ലയിലായിരുന്നു നദ്ദ കത്തിക്കയറിയത്. ബംഗാളില്‍ 23 ലക്ഷം കര്‍ഷകരാണ് പിഎം കിസാന്‍ നിധിയുടെ ആനുകൂല്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ നടപടികള്‍ മമതാ ബാനര്‍ജി അവസാനിപ്പിച്ചെന്നും നദ്ദ കുറ്റപ്പെടുത്തി.

1

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളില്‍ 24ാം സ്ഥാനത്താണ് ഇന്ന് ബംഗാള്‍. മൊത്തം 29 പേരാണ് ഈ പട്ടികയിലുള്ളത്. ഇതൊക്കെ മമത കാരണമാണെന്ന് നദ്ദ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ മമതയുടെ മോശം ഭരണത്തിനെതിരെയുള്ള ദേഷ്യമാണ് ജനങ്ങളിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമേ ബംഗാളില്‍ സദ്ഭരണം കൊണ്ടുവരാനാവൂ. ബംഗാളില്‍ വികസനം കൊണ്ടുവരുന്നതില്‍ മാത്രമാണ് ബിജെപിയുടെ ശ്രദ്ധയെന്നും നദ്ദ വ്യക്തമാക്കി.

തൃണമൂല്‍ നേതാക്കള്‍ക്ക് അനധികൃതമായി പണം സമ്പാദിക്കാനാണ് താല്‍പര്യം. അവര്‍ ഇടനിലക്കാരായി നിന്ന് പണം തട്ടുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി. അതേസമയം തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയും ടിഎംസിയും കടുത്ത പോരാട്ടമാണ് തുടങ്ങിയിരിക്കുന്നത്. നേരത്തെ നിരവധി നേതാക്കള്‍ തൃണമൂലില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ആകെ മമതയും അനന്തരവനും മാത്രമേ പാര്‍ട്ടിയിലുണ്ടാവൂ എന്നും ബിജെപി പറയുന്നു. അടുത്ത തിരഞ്ഞെടുപ്പോടെ ബിജെപി ബംഗാളില്‍ സര്‍ക്കാരുണ്ടാക്കും. ആര്‍ക്കും അതിനെ തടയാനാവില്ലെന്നും നദ്ദ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ മമത തടഞ്ഞുവെച്ച എല്ലാ കേന്ദ്ര പദ്ധതികളും നടപ്പാക്കും. ഈ പദ്ധതികളെല്ലാം ബംഗാളിലെ ജനങ്ങള്‍ക്ക് വേണമെന്ന് മമത കരുതുന്നില്ലേ. എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ ഇത് നടപ്പാക്കാത്തത്. അനന്തരവനെ വളര്‍ത്തിയെടുക്കുന്നതിലാണ് അവരുടെ ശ്രദ്ധ. അഭിഷേകിന്റെയും ദീദിയുടെ ചിത്രങ്ങളാണ് എല്ലായിടത്തുമുള്ളത്. വരുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവര്‍ക്ക് പുറത്തേക്ക് വഴിയൊരുക്കുമെന്നും നദ്ദ പറഞ്ഞു. ബംഗാളിനെ യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നത് ബിജെപിയാണ്. കാരണം സദ്ഭരണത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മമതയുടെ സര്‍ക്കാരില്‍ അരാജകത്വവും അഴിമതിയും നിറഞ്ഞ് നില്‍ക്കുകയാണെന്നും നദ്ദ പറഞ്ഞു.

English summary
people will end mamata banerjee's rule in bengal says jp nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X