കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന അധികാരത്തില്‍ ഏറുമോയെന്ന് ജനം ഉടന്‍ അറിയും; ഉദ്ദവ് താക്കറെ

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന അധികാരത്തില്‍ വരുമോയെന്നത് വരും ദിവസങ്ങളില്‍ ജനം അറിയുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. ഔറാംഗാബാദില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദ്ദവ് താക്കറെ. വിളനാശത്തില്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപയുടെ പാക്കേജ് പര്യാപ്തമല്ലെന്നും താക്കറെ പറഞ്ഞു. അതേസമായം സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ താക്കറെ തയ്യാറായില്ല.

shivasnena

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ ഗുണങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. കരാര്‍ എങ്ങനെയാണ് രാജ്യത്തിന് ഗുണകരമാകുകയെന്നതിനെ കുറിച്ച് ഇതുവരെ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് താന്‍ വിചാരിക്കുന്നതെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

അതിനിടെ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ തയ്യാറായില്ലേങ്കില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി അധികാരം പങ്കിടുമെന്ന് ശിവസേന ബിജെപിക്ക് അന്ത്യശാസനം നല്‍കി. മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനത്തിലാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ തന്നെ ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപിക്ക് ആവില്ലെന്നും ശിവസേന വ്യക്തമാക്കി.

അതേസമയം ശിവസേന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകുമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും റൗത്ത് അവകാശപ്പെട്ടു. കര്‍ണാടക മോഡല്‍ കുതിരകച്ചവടം മഹാരാഷ്ട്രയില്‍ പുറത്തെടുത്താല്‍ ജനം അതിന് മറുപടി നല്‍കുമെന്നും റൗത്ത് പ്രതികരിച്ചു.

മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചെയ്യും;170 എംഎല്‍എമാരുടെ പിന്തുണയെന്നും നേതാവ്മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചെയ്യും;170 എംഎല്‍എമാരുടെ പിന്തുണയെന്നും നേതാവ്

റോയിയുടെ പേരിലെ 15 ലക്ഷം രൂപയുടെ പോളിസി;ദുരൂഹം.. ജോളിയെ ചതിച്ചത് ഈ അതിബുദ്ധി

കോണ്‍ഗ്രസ് ഭയം? കര്‍ണാടകത്തില്‍ മലക്കം മറിഞ്ഞ് കുമാരസ്വാമി!! ബിജെപിയെ പിന്തുണയ്ക്കാം

English summary
People will soon know if Shiva sena will be in power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X