കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിക്കും പാഠം പഠിക്കേണ്ടത് ബിജെപിയാണോ? രാജ് ബബ്ബാര്‍ പറയുന്നതില്‍ കാര്യമുണ്ടോ?

നോട്ട് നിരോധനം മോദി ഉന്നതരായ തന്റെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ബബ്ബാര്‍ ആരോപിക്കുന്നു.പുര്‍കാസിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

  • By Gowthamy
Google Oneindia Malayalam News

മുസഫര്‍നഗര്‍ : നോട്ട് നിരോധനത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ രംഗത്ത്. നോട്ട് നിരോധനം മോദി ഉന്നതരായ തന്റെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ബബ്ബാര്‍ ആരോപിക്കുന്നു. പുര്‍കാസിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരാന്‍പോകുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ നോട്ട് നിരോധനത്തിനുള്ള മറുപടി ജനങ്ങള്‍ മോദിക്ക് നല്‍കുമെന്നും അദ്ദേഹം പറയുന്നു. നോട്ട് നിരോധനം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മോദിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം. നോട്ട് നിരോധനത്തിനു പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

 എല്ലാ വിഭാഗവും ആഘാതത്തില്‍

എല്ലാ വിഭാഗവും ആഘാതത്തില്‍

നോട്ട് നിരോധനം മൂലം രാജ്യത്തുള്ള ജനങ്ങളെല്ലാം ഒരുപാട് കഷ്ടത്തിലാണെന്ന് ബബ്ബാര്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗവും നോട്ട് നിരോധനത്തിന്റെ ആഘാതം അനുഭവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പത്ത് ലക്ഷം രൂപയുടെ സ്യൂട്ട്

പത്ത് ലക്ഷം രൂപയുടെ സ്യൂട്ട്

വസ്ത്രം മാറുന്ന ലാഘവത്തോടെയാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മോദി മാറുന്നതെന്ന് ബബ്ബാര്‍ ആരോപിക്കുന്നു. പത്ത് ലക്ഷം രൂപയുടെ സ്യൂട്ട് ധരിക്കുന്ന ഒരാള്‍ സ്വയം പാപ്പര്‍ ആണെന്ന് വിശേഷിപ്പിക്കരുതെന്നും ബബ്ബാര്‍.

വാഗ്ദാനം പാലിക്കുന്നില്ല

വാഗ്ദാനം പാലിക്കുന്നില്ല

മോദി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും നോട്ടു നിരോധനത്തിലൂടെ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് ഇമ്രാന്‍ മസൂദ് പറഞ്ഞു.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്

നോട്ട് നിരോധനത്തിലൂടെ ജനങ്ങളെ കഷ്ടപ്പെടുത്തിയതിന് ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ മോദിക്ക് മറുപടി നല്‍കുമെന്ന് ബബ്ബാര്‍ പറയന്നു. നോട്ട് നിരോധനത്തിനു പിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളലിലെല്ലാം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.

English summary
Uttar Pradesh Congress chief Raj Babbar alleged that Prime Minister Narendra Modi took the demonetisation decision to "benefit a few of his friends".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X