രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം തിരിച്ചെടുക്കണം, ഗവണ്മെന്റ് ജോലി നല്‍കരുതെന്ന് ബാബാ രാംദേവ്
അലിഗഡ്: രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നതില്‍ എന്നും ആശങ്ക പുലര്‍ത്തുന്ന യോഗാ ഗുരു ബാബാ രാംദേവ് പുതിയ ആശങ്കയുമായി രംഗത്തെത്തിയിരിക്കയാണ്. രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തിന് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ഗവണ്മെന്റ് ജോലി നല്‍കരുതെന്നും ബാബാ രാംദേവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഒരു യോഗത്തിലാണ് രാംദേവ് ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്.
ജനസംഖ്യ നിയന്ത്രിക്കാന്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശവും സര്‍ക്കാര്‍ ജോലിയും സൗജന്യചികിത്സയും പിന്‍വലിക്കണമെന്നും അത് ഹിന്ദുവായാലും മുസ്ലീമായാലും നടപ്പിലാക്കണമെന്നും ജനസംഖ്യാ നിയന്ത്രണമാണ് പരിഗണന നല്‍കേണ്ടതെന്നും രാംദേവ് പറഞ്ഞു. പതഞ്ജലി ഗാര്‍മെന്റ് ഉദ്ഘാടനച്ചടങ്ങിനിടെ മാധ്യമങ്ങളോടാണ് രാംദേവിന്റെ അഭിപ്രായപ്രകടനം.

ഇത്തരത്തില്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ സ്കൂളികളിലും കോളേജുകളിലും പ്രവേശനം നല്‍കരുതെന്നും ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ നല്‍കരുതെന്നും ബാബാ രാംദേവ് പറഞ്ഞു. ഇതാദ്യമായല്ല ഇത്തരത്തിലൊരു പരാമര്‍ശം ബാബാ രാംദേവ് നടത്തുന്നത്. തന്നെ പോലെ വിവാഹം കഴിക്കാതെ തുടരുന്ന അവിവാഹിതര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് കഴിഞ്ഞ നവംബറിലാണ് രാംദേവ് ആവശ്യപ്പെട്ടത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications