കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം തിരിച്ചെടുക്കണം, ഗവണ്‍മെന്റ് ജോലി നല്കരുതെന്ന് ബാബാ രാംദേവ്

  • By Desk
Google Oneindia Malayalam News

അലിഗഡ്: രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നതില്‍ എന്നും ആശങ്ക പുലര്‍ത്തുന്ന യോഗാ ഗുരു ബാബാ രാംദേവ് പുതിയ ആശങ്കയുമായി രംഗത്തെത്തിയിരിക്കയാണ്. രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തിന് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ഗവണ്‍മെന്റ് ജോലി നല്കരുതെന്നും ബാബാ രാംദേവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഒരു യോഗത്തിലാണ് രാംദേവ് ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്.

<strong>ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ കമ്പനിയില്‍ ശമ്പളത്തില്‍ വേര്‍തിരിവ്, വര്‍ണവിവേചനം വീണ്ടും നടപ്പാക്കി കമ്പനി</strong>ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ കമ്പനിയില്‍ ശമ്പളത്തില്‍ വേര്‍തിരിവ്, വര്‍ണവിവേചനം വീണ്ടും നടപ്പാക്കി കമ്പനി

ജനസംഖ്യ നിയന്ത്രിക്കാന്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വോട്ടവകാശവും സര്‍ക്കാര്‍ ജോലിയും സൗജന്യചികിത്സയും പിന്‍വലിക്കണമെന്നും അത് ഹിന്ദുവായാലും മുസ്ലീമായാലും നടപ്പിലാക്കണമെന്നും ജനസംഖ്യാ നിയന്ത്രണമാണ് പരിഗണന നല്‌കേണ്ടതെന്നും രാംദേവ് പറഞ്ഞു. പതഞ്ജലി ഗാര്‍മെന്റ് ഉദ്ഘാടനച്ചടങ്ങിനിടെ മാധ്യമങ്ങളോടാണ് രാംദേവിന്റെ അഭിപ്രായപ്രകടനം.

baba-ramdev

ഇത്തരത്തില്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ സ്‌കൂളികളിലും കോളേജുകളിലും പ്രവേശനം നല്കരുതെന്നും ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ നല്കരുതെന്നും ബാബാ രാംദേവ് പറഞ്ഞു. ഇതാദ്യമായല്ല ഇത്തരത്തിലൊരു പരാമര്‍ശം ബാബാ രാംദേവ് നടത്തുന്നത്. തന്നെ പോലെ വിവാഹം കഴിക്കാതെ തുടരുന്ന അവിവാഹിതര്‍ക്ക് പ്രത്യേക പരിഗണന നല്കണമെന്ന് കഴിഞ്ഞ നവംബറിലാണ് രാംദേവ് ആവശ്യപ്പെട്ടത്.

English summary
people with more than two children should not get any rights from government says Baba Ramdev,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X