ബീഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോള്‍ ഫലം
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ബീഹാറില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ അധികാരത്തുടര്‍ച്ചയെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോള്‍ ഫലം. 243 അംഗ നിയമസഭയില്‍ 133 സീറ്റ് മുതല്‍ 159 സീറ്റ് വരെ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. അധികാരം നിതീഷ് കുമാര്‍ തന്നെ നിലനിര്‍ത്തും. ആര്‍ജെഡിയുടെ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം 75 മുതല്‍ 101 വരെ സീറ്റുകള്‍ നേടും. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ആവേശമാണ് പോളിങ് ബൂത്തുകളില്‍ കണ്ടതെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. അത്ഭുതങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞ ജാന്‍ സൂരാജ് 0 മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.
സ്ത്രീ വോട്ടര്‍മാര്‍ വ്യാപകമായി എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു എന്നാണ് പ്രവചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്‍ഡിഎ 46.2% എന്ന വോട്ട് വിഹിതം നേടും. 122 സീറ്റ് ഭൂരിപക്ഷം മറികടക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും.

വൈകിട്ട് ആറരയോടെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ബീഹാറില്‍ കാറ്റ് എന്‍ഡിഎ സഖ്യത്തിനാനോ അതോ ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന ഇന്ത്യാ സഖ്യം അധികാരം പിടിക്കുമോ എന്നതില്‍ വോട്ടര്‍മാരുടെ അഭിപ്രായമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലൂടെ പുറത്തുവരുന്നത്. ആക്‌സിസ് മൈ ഇന്ത്യ, സീ വോട്ടര്‍, ഇപ്‌സോസ്, ജന്‍ ബാത്ത്, ടുഡേയ്‌സ് ചാണക്യ തുടങ്ങിയ ഏജന്‍സികളാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നടത്തിയത്. വോട്ടെടുപ്പ് പൂര്‍ണമായും അവസാനിച്ചതിനു ശേഷം മാത്രമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
ബീഹാറിലെ 122 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. നവംബര്‍ 6 നടന്ന വോട്ടടുപ്പില്‍ 65.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മികച്ച പോളിങ്ങാണ് ഇക്കുറി രണ്ടു ഘട്ടത്തിലും രേഖപ്പെടുത്തിയത്.












Click it and Unblock the Notifications