കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകരോട് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സിക്കോ, പ്രതിഷേധമായി ബോയ്കോട്ട് ലെയ്സ് ക്യാംപെയ്ൻ!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ കോടികളുടെ നഷ്ടപരിഹാര കേസ് കൊടുത്ത പെപ്‌സിക്കോ കമ്പനിക്ക് എതിരെ പ്രതിഷേധം പുകയുന്നു. ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ്‌സിക്കോയുടെ ഉത്പന്നമായ ലെയ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നാരോപിച്ചാണ് കര്‍ഷകര്‍ക്കെതിരെ കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് തരൂർ വീഴും.. കുമ്മനം രാജശേഖരന് 15000ൽ കുറയാത്ത ഭൂരിപക്ഷമെന്ന് ബിജെപി!തിരുവനന്തപുരത്ത് തരൂർ വീഴും.. കുമ്മനം രാജശേഖരന് 15000ൽ കുറയാത്ത ഭൂരിപക്ഷമെന്ന് ബിജെപി!

ഗുജറാത്തിലെ ആരവല്ലി, സബര്‍കന്ദ ജില്ലകളിലെ കര്‍ഷകര്‍ക്കെതിരയാണ് കേസ്. പത്തോളം ഉരുളക്കിഴങ്ങ് കര്‍ഷകര്‍ ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരമായി കമ്പനിക്ക് നല്‍കണം എന്നാണ് ആവശ്യം. ഈ കര്‍ഷകര്‍ കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങ് ഉണ്ടാക്കാനുളള അവകാശം തങ്ങള്‍ക്ക് മാത്രമാണെന്ന് കമ്പനി പറയുന്നു.

case

വിപണിയില്‍ നിന്നും കിട്ടിയ വിത്തുപയോഗിച്ച് കൃഷി ചെയ്ത കര്‍ഷകര്‍ കോടികളുടെ നഷ്ടപരിഹാര കേസിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തിലാണ് കര്‍ഷകര്‍ക്ക് ഈ ദുര്‍ഗതി. സര്‍ക്കാര്‍ തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുന്നില്ല എന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. അതേസമയം മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും കര്‍ഷകരെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

വൻ അപകടം മണത്ത് സിപിഎം, എട്ട് മണ്ഡലങ്ങളിൽ കോൺഗ്രസിന് ബിജെപി വോട്ട് മറിച്ചെന്ന് സംശയം!വൻ അപകടം മണത്ത് സിപിഎം, എട്ട് മണ്ഡലങ്ങളിൽ കോൺഗ്രസിന് ബിജെപി വോട്ട് മറിച്ചെന്ന് സംശയം!

മാത്രമല്ല കര്‍ഷകരെ പിന്തുണച്ചും പെപ്‌സിക്കോയ്ക്ക് എതിരെയും സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുമുണ്ട്. ബോയ്‌കോട്ട് ലെയ്‌സ് എന്ന പേരിലാണ് ക്യാംപെയ്ന്‍. ഈ ഉരുളക്കിഴങ്ങിന് മേല്‍ തങ്ങള്‍ക്കാണ് അവകാശമെന്ന് കമ്പനി വാദിക്കുന്നത് പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ റൈറ്റ് ആക്ട് പ്രകാരമാണ്. എന്നാല്‍ ഈ നിയമം കര്‍ഷകര്‍ക്ക് ബാധകമല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

English summary
Pepsico filed case against Potato Farmers in Gujarath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X