ലെയ്സ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പാം ഓയിലിൽ പെപ്സിക്കോ മാറ്റം വരുത്തിയോ? വിശദമായി അറിയാം
ഡൽഹി: ലെയ്സ് ചിപ്സ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന എണ്ണയിൽ മാറ്റം വരുത്താൻ പെപ്സിക്കോ തീരുമാനിച്ച വിഷയം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. എന്നാൽ പാമോയിലിന് പകരം സൂര്യകാന്തി എണ്ണയും പാമോയിലും ചേർന്ന മിശ്രിതം ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം ഒരു വർഷം മുമ്പ് ആരംഭിച്ചതായാണ് പെപിസിക്കോയുടെ ഇന്ത്യയുടെ വക്താവ് പറഞ്ഞത്
അമേരിക്കയിൽ ഹൃദയാരോഗ്യകരമായ ഓയിലുകളായി സൺഫ്ലവർ ഓയിൽ, കനോല ഓയിൽ എന്നിവയാണ് ലെയ്സ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ചിപ്സ് ഹൃദയത്തിന് ആരോഗ്യകരമെന്ന് കരുതാവുന്ന എണ്ണകളിലാണ് പാകം ചെയ്യുന്നതെന്നാണ് അമേരിക്കൻ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. ഈ വിഷയം വീണ്ടും ചർച്ചയായതോടെ ഇക്കാര്യത്തിൽ പെപ്സിക്കോ ഇന്ത്യ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്.

തങ്ങൾ പ്രവർത്തിക്കുന്ന എല്ലാ വിപണിയിലും ഉയർന്ന നിലവാരമുള്ള മികച്ച രുചിയുള്ളതുമായ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് പെപ്സികോ പ്രതിജ്ഞാബദ്ധമാണ് എന്നാണ് പെപ്സികോ ഇന്ത്യൻ വക്താവ് പറയുന്നത്. പ്രാദേശിക മുൻഗണനകളും, ഉൽപാദന ശേഷിയും, ചേരുവകളുടെ ലഭ്യതയും വിപണിയുടെ ചലനാത്മകത എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളാൽ വിവിധ രാജ്യങ്ങളിൽ ഭക്ഷണ പാനിയങ്ങൾക്കായുള്ള വ്യത്യസ്ത റെസിപ്പികൾ ഉണ്ടെന്ന് തങ്ങൾ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളിലും ചേരുവകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പെപ്സിക്കോ വ്യക്തമാക്കുന്നു.
ഇത് ഉപഭോക്താക്കളെ അവരുടെ വാങ്ങലുകളെക്കുറിച്ച് ബോധപൂർവമായ തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കുന്നുവെന്നുമാണ് പെപ്സികോ പറയുന്നത്. പെപ്സികോ ഇന്ത്യ കഴിഞ്ഞ വർഷം തന്നെ സൂര്യകാന്തി എണ്ണയും പാമോലിൻ ഓയിലും ചേർത്തുകൊണ്ടുള്ള പരീക്ഷണങ്ങൾ ആരംഭിച്ചെന്നും പറയുന്നു.
പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ പാം ഓയിലും സൂര്യകാന്തി എണ്ണയും തമ്മിലുള്ള പോഷക വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
ഹംഗ്‌റി കോലയിലെ മുതിർന്ന പോഷകാഹാര വിദഗ്ധൻ ഇപ്സിത ചക്രവർത്തി പറയുന്നത് ഇങ്ങനെയാണ് " പാം ഓയിലിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഏകദേശം 50 %, ഇത് എൽ ഡി എൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും അമിതമായി കഴിച്ചാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും ഊഷ്മാവിൽ ഓക്സീകരണത്തിനെതിരായ പ്രതിരോധം കാരണം വ്യാവസായിക ഫ്രൈയിംഗിന് പാം ഓയിൽ തിരഞ്ഞെടുക്കുന്നു. ഇത് ഭക്ഷണങ്ങളുടെ ഷെൽഫ് ലൈഫ് ആയുസ് സംരക്ഷിക്കും.
ചക്രബർത്തിയുടെ അഭിപ്രായത്തിൽ സൂര്യകാന്തി എണ്ണയിൽ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പ്രത്യേകിച്ച് ലിനോലെയിക് ആസിഡ്, ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന അവശ്യ കൊഴുപ്പുകളാണ്. "ഈ കൊഴുപ്പുകൾ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സാഹയിക്കുന്നു. പക്ഷേ ഓക്സീകരണത്തിന് കൂടുതൽ സാധ്യതയുള്ളവയാണ്. ,ഫ്രൈ ചെയ്യൽ പോലെയുള്ള പാചക പ്രക്രിയകളിൽ ഉയർന്ന താപനിലയിൽ ചൂടാക്കുമ്പോൾ ദോഷകരമായ പെറോക്സൈഡുകളോ പോളിമറുകളോ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ എണ്ണകൾ തമ്മിലുള്ള തിരഞ്ഞെടുപ്പ് പലപ്പോഴും ആരോഗ്യത്തിലും ഉൽപ്പന്ന ഗുണനിലവാരത്തിലും അവയുടെ സ്വാധീനത്തെ ആശ്രയിച്ചിരിക്കുന്നു. പൂരിത കാെഴുപ്പ് കുറവായതിനാൽ സൂര്യകാന്തി എണ്ണ പാം ഓയിലിനെക്കാൾ പോഷക ഗുണങ്ങൾ നൽകുമ്പോൾ അതിന്റെ കുറഞ്ഞ ഓക്സിഡേറ്റീവ് സ്ഥിരത ഉൽപ്പന്നത്തിന്റെ ദീർഘായുസ്സിനെയും രുചിയേയും ബാധിക്കും.
ലേയുടെ ചിപ്‌സിലെ സൂര്യകാന്തി എണ്ണയും പാമോലിനും മിശ്രിതത്തിലേക്ക് മാറുന്നത് ആരോഗ്യത്തിന് നല്ലതാണോ?
പം ഓയിലിന് പകരം സൂര്യകാന്തി എണ്ണയും പാമോലിനും ചേർത്താൽ ചിപ്സുകളിലെ പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും അവയെ ആരോഗ്യകരമാക്കാനും കഴിയും. സൂര്യകാന്തി എണ്ണയിലെ ഉയർന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് ഇതിന്റെ ഹൃദയാരോഗ്യ പ്രൊഫൈൽ മെച്ചപ്പെടുത്തും, "ചക്രവർത്തി വിശദീകരിക്കുന്നു. എന്നാൽ വ്യത്യസ്ത എണ്ണ ഗുണങ്ങൾ കാരണം. ചിപ്സുകളിലെ ഘടനാപരമായ മാറ്റം ശ്രദ്ധിക്കേണ്ടതാണ്.












Click it and Unblock the Notifications