രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ ജി പേരറിവാളനെ ഒരു മാസത്തെ പരോളില്‍ വിട്ടയച്ചു. ചികിത്സയിലിരിക്കുന്ന അച്ഛനെ കാണാനും ഒരു കല്യാണത്തില്‍ പങ്കെടുക്കാനുമാണ് പരോള്‍. ജോലാര്‍പേട്ടിലെ വീട്ടിലേക്കാണ് അദ്ദേഹം പോയത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് പേരറിവാളന് പരോള്‍ ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസില്‍ 1991 മുതല്‍ ജീവപര്യന്തം തടവിലാണ് പേരറിവാളന്.
ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ പുഴാല്‍ ജയിലില്‍ നിന്ന് വെല്ലൂര്‍ ജയിലിലേക്ക് മാറ്റി. അതിനുശേഷമാണ് പരോളില്‍ വിട്ടയച്ചതെന്ന് ജയില്‍ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. രാവിലെ 10.40 ഓടെ പേരറിവാളനെ 15 അംഗ പോലീസ് സംഘം പോലീസ് വാനില്‍ ജോലാര്‍പേട്ടിലേക്ക് കൊണ്ടുപോയി. വെല്ലൂരില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അകമ്പടി നല്‍കേണ്ടതിനാലാണ് പുഴാല്‍ ജയിലില്‍ നിന്ന് അങ്ങോട്ടേക്ക് മാറ്റിയത്. പരോള്‍ കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ അദ്ദേഹത്തെ വെല്ലൂര്‍ ജയിലിലേക്ക് കൈമാറും. ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നതിനായാണ് പേരറിവാളനെ പുഴാല്‍ ജയിലിലേക്ക് മാറ്റിയത്.

76 കാരനായ പിതാവ് ജ്ഞാനശേഖരന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഒരാഴ്ച മുമ്പ് അറിവ് പരോള്‍ അപേക്ഷ നല്‍കിയത്. അപേക്ഷയെ തുടര്‍ന്ന് 1982ലെ തമിഴ്നാട് സസ്പെന്ഷന് ഓഫ് സെന്റ്സ് റൂള്‍സ് അനുസരിച്ച് ജയില്‍ വകുപ്പ് അവധി അനുവദിച്ചു. 2017 ആഗസ്റ്റിലും പേരറിവാളന് സമാനമായ അവധി നല്‍കിയിരുന്നു. 1991 ന് ശേഷം ആദ്യമായാണ് അന്ന് പരോള്‍ ലഭിക്കുന്നത്. അന്നും പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു പരോള്‍.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications