കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു

  • By Desk
Google Oneindia Malayalam News

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ ജി പേരറിവാളനെ ഒരു മാസത്തെ പരോളില്‍ വിട്ടയച്ചു. ചികിത്സയിലിരിക്കുന്ന അച്ഛനെ കാണാനും ഒരു കല്യാണത്തില്‍ പങ്കെടുക്കാനുമാണ് പരോള്‍. ജോലാര്‍പേട്ടിലെ വീട്ടിലേക്കാണ് അദ്ദേഹം പോയത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് പേരറിവാളന് പരോള്‍ ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസില്‍ 1991 മുതല്‍ ജീവപര്യന്തം തടവിലാണ് പേരറിവാളന്‍.

കോടതി ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് ശിവസേന... രാഷ്ട്രപതി ഭരണത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷംകോടതി ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് ശിവസേന... രാഷ്ട്രപതി ഭരണത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷം

ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ പുഴാല്‍ ജയിലില്‍ നിന്ന് വെല്ലൂര്‍ ജയിലിലേക്ക് മാറ്റി. അതിനുശേഷമാണ് പരോളില്‍ വിട്ടയച്ചതെന്ന് ജയില്‍ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാവിലെ 10.40 ഓടെ പേരറിവാളനെ 15 അംഗ പോലീസ് സംഘം പോലീസ് വാനില്‍ ജോലാര്‍പേട്ടിലേക്ക് കൊണ്ടുപോയി. വെല്ലൂരില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അകമ്പടി നല്‍കേണ്ടതിനാലാണ് പുഴാല്‍ ജയിലില്‍ നിന്ന് അങ്ങോട്ടേക്ക് മാറ്റിയത്. പരോള്‍ കാലാവധി അവസാനിച്ചുകഴിഞ്ഞാല്‍ അദ്ദേഹത്തെ വെല്ലൂര്‍ ജയിലിലേക്ക് കൈമാറും. ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നതിനായാണ് പേരറിവാളനെ പുഴാല്‍ ജയിലിലേക്ക് മാറ്റിയത്.

perarivalan

76 കാരനായ പിതാവ് ജ്ഞാനശേഖരന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഒരാഴ്ച മുമ്പ് അറിവ് പരോള്‍ അപേക്ഷ നല്‍കിയത്. അപേക്ഷയെ തുടര്‍ന്ന് 1982ലെ തമിഴ്നാട് സസ്‌പെന്‍ഷന്‍ ഓഫ് സെന്റ്‌സ് റൂള്‍സ് അനുസരിച്ച് ജയില്‍ വകുപ്പ് അവധി അനുവദിച്ചു. 2017 ആഗസ്റ്റിലും പേരറിവാളന് സമാനമായ അവധി നല്‍കിയിരുന്നു. 1991 ന് ശേഷം ആദ്യമായാണ് അന്ന് പരോള്‍ ലഭിക്കുന്നത്. അന്നും പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു പരോള്‍.

English summary
Perarivalan gets one month parole
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X