കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ ഇടപാട്; കോൺഗ്രസ് നീക്കങ്ങൾക്കു മൂർച്ചകൂട്ടിയതോടെ മറുതന്ത്രവുമായി ബിജെപി, ദേശീയതല പ്രചാരണം...

Google Oneindia Malayalam News

ദില്ലി: റാഫേൽ ഇടപാടിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസ് കച്ചമുറുക്കിയതോടെ മറു തന്ത്രവുമായി ബിജെപി രംഗത്ത്. ദേശീയ തല പ്രചാരണം നടത്തുമെന്നും അതിന് ചുക്കാൻ പിടിക്കുമെന്നും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. റാഫേൽ വിഷയത്തിൽ സംശയത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ പ്രചരണവുമായി രംഗത്തിറങ്ങാ‌നുള്ള തയ്യാറെടുപ്പുമായി പ്രതിരോധമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്.

രാഹുലിനെ പ്രധാനമന്ത്രിയാകാൻ പിന്തുണയ്ക്കുന്നവർ പാകിസ്താനികളോ? ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ!!രാഹുലിനെ പ്രധാനമന്ത്രിയാകാൻ പിന്തുണയ്ക്കുന്നവർ പാകിസ്താനികളോ? ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ!!

പ്രചാരണത്തതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകും. റാഫേൽ വിഷയത്തിൽ സത്യം പുറത്തുകൊണ്ടുവരുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ ആരോപണങ്ങളിന്നയിക്കുന്നതെന്നാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ വാദം‌. പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ഉന്നയിക്കാൻ ഒരു വിഷയവുമില്ല. അതുകൊണ്ടാണ് റാഫേൽ വിഷയം ഉയർത്തികൊണ്ടു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര വിജിലൻസ് അന്വേഷണം

കേന്ദ്ര വിജിലൻസ് അന്വേഷണം

റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യയാണെന്ന് ഒലോൻദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കോൺഗ്രസ് ആരോപണങ്ങൾക്ക് മൂർച്ച കൂട്ടിയത്. എന്നാൽ പിന്നീട് ഒലോൻദ് നിലപാടു മാറ്റി രംഗത്തെത്തുകയും ചെയ്തു. അതേസമയം റഫേൽ വിഷയത്തിൽ കേന്ദ്ര വിജിലൻസ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോൺഗ്രസ്. മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ച റഫാല്‍ കരാര്‍ പ്രതിരോധ മേഖലയില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് ആരോപിക്കുന്ന നിവേദനം കോണ്‍ഗ്രസ് നേതാക്കള്‍ സിവിസിക്ക് കൈമാറി.

കരാറില്‍ അഴിമതിയുടെ ദുര്‍ഗന്ധം

കരാറില്‍ അഴിമതിയുടെ ദുര്‍ഗന്ധം

കരാറില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ടെന്നും കമ്മീഷന്റെ ഉചിതമായ ഇടപെടല്‍ വേണമെന്നും നിവേദനത്തില്‍ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. റഫാല്‍ കരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മഹര്‍ഷിയെ സമീപിച്ചതിനു പിന്നാലെയാണ് സിവിസിയുമായുള്ള കൂടിക്കാഴ്ച നടന്നത്. റാഫേൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കുടുക്കകാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് കോൺഗ്രസ്.

ഇന്ത്യുടെ പനാമ

ഇന്ത്യുടെ പനാമ


റാഫേൽ കരാറിൽ രൂക്ഷ വിമർശനവുമായി പാകിസ്താനും രംഗത്തെത്തിയിരുന്നു. റാഫേല്‍ കരാര്‍ വിഷയത്തില്‍ ബി.ജെ.പിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശക്തമായി ഉയരുന്നതിനിടെ പാകിസ്താനും രംഗത്തെത്തിയിരിക്കുന്നത്. കരാര്‍ ഇന്ത്യയുടെ പനാമയാണെന്നാണ് പാകിസ്താന്‍ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധ്രിയുടെ പ്രസ്താവന. നവാസ് ഷെരീഫ് പനാമ അഴിമതിയില്‍ കുരുങ്ങിയ പോലെയാണ് മോദി റാഫേല്‍ കരാര്‍ വിഷയത്തില്‍ അകപ്പെട്ടിരിക്കുന്നതെന്ന് പാകിസ്താൻ മന്ത്രി ആരോപിച്ചു.

സർജിക്കൽ സ്ട്രൈക്ക്

സർജിക്കൽ സ്ട്രൈക്ക്


പാകിസ്താന്റെ ക്ഷണമനുസരിച്ച് നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ അതിര്‍ത്തിയിലെ സൈനികന്റെ ക്രൂര ഹത്യയെത്തുടര്‍ന്ന് ഇന്ത്യ റദ്ദു ചെയ്തതിനു ശേഷം ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ രംഗത്തെത്തിയിരുന്നു. നേരത്തേ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ മോദിയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഉദ്ധരിച്ച്, അവ പാകിസ്താനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അധിക്ഷേപങ്ങളെ വിശദീകരിക്കുന്നു എന്ന് ചൗധ്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാഹുലിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി വക്താവ് രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് പാകിസ്താനികൾ മാത്രമാണെന്നായിരുന്നു ബിജെപി വക്താവ് സിമ്പിതിന്റെ പ്രസ്താവന.

English summary
Defence Minister Nirmala Sitharaman, referring to the Congress broadside on the Rafale jet deal, said today that she would lead a nationwide campaign to "fight the perception battle" with a series of press conferences.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X