കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെര്‍ഫ്യൂം സ്‌പെഷ്യലിസ്റ്റിന്റെ നഗ്നദേഹം ഫ് ളാറ്റില്‍, പീഡിപ്പിച്ച് കൊലപ്പെടുത്തി!!!

  • By Sandra
Google Oneindia Malayalam News

പനാജി: വനിതാ പെര്‍ഫ്യൂം സ്‌പെഷ്യലിസ്റ്റിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവേഷകയും പ്രമുഖ സ്‌പെഷ്യലിസ്റ്റുമായ മോണിക്ക ഗുര്‍ഡേ(39) യെയാണ് ഗോവയിലെ സംഗോള്‍ഡയിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഗോള്‍ഡയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മോണിക്കയുടെ മരണ കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കയ്യും കാലും കട്ടിലിനോട് ചേര്‍ത്ത് കൂട്ടിക്കെട്ടി നഗ്നനയാക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മോണിക്കയെ കവര്‍ച്ച ചെയ്ത ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍വീട്ടുകാരെ ചോദ്യം ചെയ്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

panaji

മോണിക്കയുടെ കഴുത്തിന് ചുറ്റും പാടുകള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവം നടന്നത് ബുധനാഴ്ച രാത്രിയാണോ വ്യാഴാഴ്ചയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മാത്രമേ ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഫ് ളാറ്റില്‍ മോഷണം നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. പോര്‍വോറിം എന്ന ഗ്രാമത്തില്‍ നിന്ന് ജൂലൈയിലാണ് മോണിക്ക ഫ്‌ളാറ്റിലേക്ക് താമസം മാറുന്നത്.

English summary
Perfumer found dead in flat, robbery and rape supected. Police launched investigation and body sent to postmortem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X