Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയ ഇരട്ടക്കൊലപാതകം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു; പീതാംബരനെ 7 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട്: പെരിയയിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരനെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും കുടുതല്‍ പ്രതികളുണ്ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

പെരിയ കൊലപാതകം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് ആദ്യം ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പീതാംബരുനുമായി നടത്തിയ തെളിവെടുപ്പില്‍ വെട്ടാന്‍ ഉപയോഗിച്ച് വാളും മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച് ഇരുമ്പ് ദണ്ഡുകളും പോലീസ് കണ്ടെത്തിയിരുന്നു.

congress
അതേസമയം സംഭവത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ കുടംബം രംഗത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞത്.

പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ല, മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നു. കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലുപാതകത്തില്‍ പങ്കാളിയാകാനാവില്ലെന്ന് അദ്ദേഹത്തിന്‍റെ അമ്മയും അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+