കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയാർ വെറുമൊരു പ്രതിമയല്ലെന്ന് സത്യരാജ്..പ്രതിമ തകർക്കാൻ ധൈര്യമാര്‍ക്കെന്ന് ഖുശ്ബു

  • By Desk
Google Oneindia Malayalam News

തമിഴ് ജനതയുടെ മണ്ണും മനസ്സും കീഴടക്കിയ പെരിയാറിന്റെ പ്രതിമ തകർക്കുമെന്ന നേതാക്കളുടെ അതിരുവിട്ട പ്രസ്താവന ബി.ജെ.പിയെ തിരിച്ചുകടിക്കുന്നു. ത്രിപുരയില്‍ നേടിയ അട്ടിമറി വിജയത്തെ തുടർന്ന് സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ ലെനിന്‍റെ പ്രതിമ തകർത്തിരുന്നു.. ഇതിൽ ആവേശം കൊണ്ടാണ് തമിഴ് ജനതയുടെ അനിഷേധ്യ നേതാവായ പെരിയാറിന്റെ പ്രതിമയും തകർക്കുമെന്ന വീരവാദവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയത്.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുലപതിയായി അറിയപ്പെടുന്ന പെരിയാർ കക്ഷിഭേദമില്ലാതെ സ്വീകാര്യത നേടിയ നേതാവാണ്. ബി.ജെ.പിക്കെതിരെ തമിഴക രാഷ്ട്രീയം കക്ഷി വ്യത്യാസങ്ങൾ മറന്നു പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമാമേഖലയിൽ നിന്നടക്കം ശക്തമായ പ്രതിഷേധങ്ങളാണ് ബി.ജെ.പി നേരിടുന്നത്. പെരിയാറിനെതിരെ നടത്തിയ പ്രസ്താവന അതിരുകവിഞ്ഞെന്ന അഭിപ്രായം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം നേതാക്കൾക്കിടയിലുണ്ട്. അതേസമയം കേന്ദ്ര നേതൃത്വം പെരിയാർ വിരുദ്ധ പ്രസ്താവ തള്ളിക്കളയാൻ ഇതുവരെ തയ്യാറായിട്ടില്ല.

എച്ച് രാജയ്‌ക്കെതിരെ നടപടി വേണം

എച്ച് രാജയ്‌ക്കെതിരെ നടപടി വേണം

ട്വിറ്ററിൽ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സത്യരാജ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. പെരിയാറിന്റെ പ്രതിമ തകർക്കുമെന്ന് പറഞ്ഞ എച്ച് രാജയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് താൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെടുന്നെന്നും സത്യരാജ് വീഡിയോയിൽ പറയുന്നു.

പെരിയാർ ഒരുമനുഷ്യനല്ല

പെരിയാർ ഒരുമനുഷ്യനല്ല

പെരിയാർ ചോരയും മാംസവും എല്ലും കൊണ്ട് നിർമ്മിക്കപ്പെട്ട വെറും ഒരു മനുഷ്യനല്ല ഒരു പ്രത്യയശാസ്ത്രമാണെന്നും സത്യരാജ് പറഞ്ഞു. തൊഴിലാളി വർഗത്തിന് വേണ്ടി, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പിറവിയെടുത്ത പ്രത്യയശാസ്ത്രമാണ് പെരിയാർ നടപ്പിലാക്കിയത്.

ഏറ്റമുട്ടാൻ ധൈര്യമുണ്ടോ

നിങ്ങളുടെ അധികാരവും പദവിയും ഉപയോഗിച്ച് പെരിയാറിനെ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് നീക്കാൻ ആവില്ല. സമയവും സ്ഥലവും പറഞ്ഞാൽ നിങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കാൻ പെരിയാറിന്റെ അനുയായികൾ തയ്യാറാണ് സത്യരാജ് വീഡിയോയിൽ പറഞ്ഞു.

ബി.ജെ.പി അതിനൊന്നും വളർന്നിട്ടില്ല

ബി.ജെ.പി അതിനൊന്നും വളർന്നിട്ടില്ല

ഈ വൃത്തികെട്ട ഈച്ചയെ പുറത്താക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. ഞാൻ അവിടെ ഉണ്ടാകും. എന്നെയും എന്നെ പോലുള്ള നിരവധി പേരേയും കടത്തിവെട്ടി പെരിയാറിന്റെ പ്രതിമ തകർക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോയെന്ന് നോക്കട്ടേയെന്നും ഖുശ്ബു കുറിച്ചു.

വായിലെ നാക്കെവിടെ

നട്ടെല്ലില്ലാത്ത എഐഎഡിഎകെ നേതൃത്വത്തിന് ഈച്ച രാജയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള നട്ടെല്ലുണ്ടോ. കമലഹാസനേയും രജനീകാന്തിനേയുമൊക്കെ വാതോരാതെ വിമർശിക്കുന്നവർക്ക് ഇപ്പോൾ നാവ് എവിടെപോയെന്നും ഖുശ്ബു ചോദിച്ചു.

പുറത്താക്കണം ഈച്ച രാജയെ

ഈച്ച രാജയുടെ പ്രസ്താവന അയാളുടേത് മാത്രമായിരിക്കും ഒരു പക്ഷെ ബിജെപിക്ക് ഒരു പങ്കുമില്ലായിരിക്കും ആ പ്രസ്താവനയിൽ അങ്ങനെയെങ്കിൽ ഈച്ച രാജയെ ബിജെപിക്ക് പുറത്താക്കാൻ പറ്റുമോ. വെറുതേ കണ്മിൽ പൊടിയിട്ടുള്ള പുറത്താക്കൽ അല്ല. സസ്‌പെൻഷൻ അതിന് നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കും ധൈര്യമുണ്ടോ ഖുശ്ബു ചോദിച്ചു.

English summary
Tripura and Tamil Nadu are far from each other geographically, but the political occurrences in the north-eastern state have had ramifications in the south.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X