കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർത്തു!

Google Oneindia Malayalam News

ചെന്നൈ: ത്രിപുരയിൽ ലെനിൻ പ്രതിമ തകർക്കപ്പെട്ടതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച. രാജ രംഗത്ത് എത്തിയിരുന്നു. തമിഴ്നാട്ടിൽ ബിജെപിക്ക് ഭരണം ലഭിച്ചാൽ ആദ്യം ഇല്ലാതാക്കുക പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന് രാജ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

എന്നാൽ പെരിയാറിന്‍റെ പ്രതിമകൾക്ക് മേൽ കൈവയ്ക്കുന്ന ആരുടെയും കൈകൾ വെട്ടുമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും പെരിയാറിന്റെ പ്രതിമയിൽ തൊടാൻ ആരും ധൈര്യപ്പെടില്ലെന്നും കലാപമുണ്ടാക്കാനാണ് ബിജെപി നേതാവിന്റെ ശ്രമമെന്നും ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിനും പറഞ്ഞിരുന്നു. വിവാദ പ്രസ്താവനയുമായി രാജ രംഗത്തെത്തി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് തന്നെ പ്രതിമ തകർക്കാൻ ശഅരമം നടന്നു.

Priyar

തിരുപത്തൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിലുള്ള പെരിയാറിന്റെ പ്രതിമ ഏകദേശം രാത്രി 9 മണിക്ക് തകർക്കാൻ ശ്രമം നടന്നു. ഗ്ലാസിനും പ്രതിമയുടെ മൂക്കിനും കേടുപാട് സംഭവിച്ചു. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. അതിൽ ഒരാൾ ബിജെപി പ്രവർത്തകനും മറ്റൊരാൾ സിപിഐ പ്രവർത്തകനുമാണ്. പോലീസ് പിടികൂടുമ്പോൾ രണ്ട്പേരും മദ്യപിച്ചിട്ടുണ്ടായിരുന്നു.

25 വർഷത്തിന് ശേഷം ഇടതുപക്ഷത്തിന്റെ കൈയ്യിൽ നിന്നും ഭരണം പിടിച്ചെടുത്ത ബിജെപി ത്രിപുരയിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനിടയിൽ റഷ്യൻ നേതാവ് ലെനിന്റെ പ്രതിമ തകർത്തിരുന്നു. ഇതിന ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതിനുപിന്നാലെ വിവാദ പ്രസ്താവനയുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച്. രാജ രംഗത്ത് വരികയായിരുന്നു.

തമിഴ്നാട്ടിൽ ബിജെപിക്ക് ഭരണം ലഭിച്ചാൽ ആദ്യം ഇല്ലാതാക്കുക പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന് രാജ ഫേസ്ബുക്കിൽ കുറിച്ചു. ആരാണീ ലെനിൻ ഇന്ത്യയിൽ അയാൾക്ക് എന്ത് കാര്യം കമ്യൂണിസവും ഇന്ത്യയും തമ്മിൽ എന്ത് ബന്ധം ഇന്ന് ത്രിപുരയിൽ ലെനിന്‍റെ പ്രതിമ തകർത്തു, നാളെ ജാതിവാദി പെരിയാറിന്‍റെ പ്രതികൾ തകർക്കും രാജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാജ പോസ്റ്റ് പിൻവലിച്ചിരുന്നു.

English summary
Just hours after BJP leader H Raja threatened that statues of Dravidian icon and social reformer EVR Ramasamy, popularly known as Periyar, too would be pulled down - after a statue of Russian communist revolutionary Vladimir Lenin was razed in Tripura - two men vandalised a Periyar statue at a municipal corporation office in Tamil Nadu's Vellore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X