കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വലിയ തെറ്റ്... ഇന്ത്യ ചെയ്യുന്നത് വലിയ തെറ്റ്'? അരുണാചലില്‍ ദലൈലാമയെ സ്വീകരിക്കുന്നതിന് ചൈനീസ് കോപം

Google Oneindia Malayalam News

ബീജിങ്: ഏറെ കാലമായി ഇന്ത്യ-ചൈന ബന്ധം ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ അഗ്നി-5 മിസൈല്‍ പരീക്ഷണം ചൈനയെ ഏറെ ചൊടിപ്പിച്ചിരുന്നു. അതിന് ശേഷം പാകിസ്താനുമായി ചേര്‍ന്ന് വന്‍ ആയുധനിര്‍മാണത്തിന് സൈന കരാര്‍ ഒപ്പിടുകയും ചെയ്തു.

ഇപ്പോള്‍ ദലൈലാമയെ ചൊല്ലിയാണ് ചൈന മുഖം കറുപ്പിക്കുന്നത്. ലാമയെ അരുണാചലില്‍ സ്വീകരിക്കുന്നത് ഇന്ത്യ ചെയ്യുന്നത് വന്‍ തെറ്റാണെന്നാണ് ചൈന പറയുന്നത്. ചൈന രാജ്യഭ്രഷ്ടനാക്കിയ തിബത്തന്‍ ആത്മീയ നേതാവാണ് ദലൈലാമ. ഇന്ത്യ ലാമയ്ക്ക് അഭയം കൊടുത്തത് എന്നും ചൈനയ്ക്ക് തലവേദന ആയിരുന്നു.

Dalai Lama

ഉഭയകക്ഷി ബന്ധത്തെ ഗുരുതരമായ ബാധിക്കുന്ന കാര്യം എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ലു കാങ് ലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തി സംസ്ഥാനമായ അരുണാചലില്‍ ലാമ എത്തുന്നതാണ് ചൈനയെ ഏറെ ചൊടിപ്പിക്കുന്നത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നടപടി എന്നാണ് ചൈനയുടെ ആക്ഷേപം. അതിനിടെ പാക് അധീന കശ്മീരില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും വിവാദമായിട്ടുണ്ട്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിട്ടാണ് ചൈനീസ് നിര്‍മാണ കമ്പനികള്‍ പാക് അധീന കശ്മീരില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യ ഭയക്കേണ്ടതില്ലെന്നാണ് ചൈനീസ് നിലപാട്. കശ്മീര്‍ വിഷയത്തിലുള്ള തങ്ങളുടെ നിലപാടിനെ ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബാധിക്കില്ലെന്നാണ് ചൈന പറയുന്നത്.

English summary
Unable to block the upcoming visit of the Dalai Lama to Arunachal Pradesh, China is now emphasising that India is committing a major mistake in allowing him to visit the border state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X