കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണം അന്വേഷിച്ചാല്‍ ശശികല ജീവപര്യന്തം ജയിലിലേക്കെന്ന് സ്റ്റാലിന്‍, കുടുങ്ങുമോ ചിന്നമ്മ?

  • By Kishor
Google Oneindia Malayalam News

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പൊട്ടിത്തെറി. പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയുടെ പ്രമുഖ നേതാവും എം കരുണാനിധിയുടെ മകനുമായ എം കെ സ്റ്റാലിനാണ് ജയലളിത മരിച്ചതുമായി ബന്ധപ്പെട്ട് ഒരു ബോംബിട്ടിരിക്കുന്നത്. ജയലളിതയുടെ മരണത്തിന് ശശികലയാണ് ഉത്തരവാദി എന്ന തുറന്നുപറച്ചിലാണ് സ്റ്റാലിന്‍ നടത്തിയിരിക്കുന്നത്.

Read Also: കോടതിയെ കളിയാക്കിയാൽ ശശികല തീഹാര്‍ ജയിലിലേക്ക്.. പണി പാലുംവെള്ളത്തില്‍ കിട്ടും!

Read Also: ജയലളിത മരിച്ചത് ലണ്ടനില്‍ വെച്ചോ.. അപ്പോൾ അപ്പോളോ ആശുപത്രിയില്‍ എന്ത് നാടകമാണ് സംഭവിച്ചത്?

ജയലളിതയുടെ മരണം വേണ്ടപോലെ അന്വേഷിച്ചാല്‍ ശശികല ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും എന്നാണ് സ്റ്റാലിന്‍ പറയുന്നത്. ശശികലയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയ്‌ക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡി എം കെയില്‍ നിന്നും ഒരു ഉന്നത നേതാവ് ഇങ്ങനെ വെട്ടിത്തുറന്ന് പറയുന്നത് ഇതാദ്യം. എന്താണ് ശശികലയ്‌ക്കെതിരെ സ്റ്റാലിന്റെ പക്കലുള്ള തെളിവുകള്‍. കാണാം...

വ്യക്തമായ ആക്രമണം, പക്ഷേ പേര് പറഞ്ഞില്ല

വ്യക്തമായ ആക്രമണം, പക്ഷേ പേര് പറഞ്ഞില്ല

ജയലളിതയുടെ മരണം വേണ്ടും പോലെ അന്വേഷിച്ചാല്‍, ഇപ്പോല്‍ നാല് വര്‍ഷം ജയിലില്‍ കിടക്കുന്ന ആള്‍ക്ക് ജീവപര്യന്തം ജയിലില്‍ കിടക്കാം - ഇതാണ് എം കെ സ്റ്റാലിന്‍ പറഞ്ഞത്. ശശികലയുടെ പേര് പറഞ്ഞില്ല. എന്നാല്‍ ആരെയാണ് ഉദ്ദേശിച്ചത് എന്ന് എല്ലാവര്‍ക്കും വ്യക്തം. ഒന്നാമതേ ശശികലയ്ക്ക് നേരെ ജയയുടെ മരണത്തില്‍ വിരല്‍ ചൂണ്ടപ്പെടുന്നുണ്ട്. മറ്റൊന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല നാല് വര്‍ഷം തടവിലായി ജയിലിലാണ്.

ബിനാമി ഭരണത്തിനെതിരെ

ബിനാമി ഭരണത്തിനെതിരെ

തമിഴ്‌നാട്ടില്‍ ശശികലയുടെ ബിനാമി ഭരണമാണ് നടക്കുന്നത് എന്ന് ആരോപിക്കാനും സ്റ്റാലിന്‍ മടിച്ചില്ല. തങ്ങളുടെ എം എല്‍ എമാരെ പുറത്താക്കിയതിനെതിരെ പ്രതിഷേധധിച്ചും സംസ്ഥാനത്ത് പുതിയ വിശ്വാസവോട്ട് വേണമെന്നും ആവശ്യപ്പെട്ട് നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റാലിന്‍. തങ്ങളുടെ എം എല്‍ എമാര്‍ക്ക് വേണ്ടി മാത്രമല്ല, തമിഴ്‌നാട്ടിലെ ബിനാമി ഭരണത്തിനെതിരെയാണ് ഈ സമരം.

ശശികല ജനറല്‍ സെക്രട്ടറിയായി

ശശികല ജനറല്‍ സെക്രട്ടറിയായി

ജയലളിതയുടെ മരണത്തിന് തൊട്ടുപിന്നാലെ ശശികല എ ഐ എ ഡി എം കെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിരുന്നു. പാര്‍ട്ടി ഭരണഘടന പോലും അട്ടിമറിച്ച് വോട്ടെടുപ്പ് നടത്താതെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് ജനങ്ങളില്‍ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. തനിക്ക് ഭരണം വേണ്ട എന്ന് പറഞ്ഞ ശശികല പിന്നാലെ മുഖ്യമന്ത്രിയാകാനും ശ്രമം നടത്തി. കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രമാണ് ഇത് നടക്കാതെ പോയത്.

ജയലളിതയുടെ മരണത്തിന് പിന്നില്‍

ജയലളിതയുടെ മരണത്തിന് പിന്നില്‍

അപ്പോളോ ആശുപത്രിയില്‍ മാസങ്ങള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ജയലളിത മരിച്ചത്. ജയലളിതയുടേത് സ്വാഭാവിക മരണമല്ല എന്ന് കരുതുന്നവര്‍ ഇപ്പോഴും ഇഷ്ടം പോലെ ഉണ്ട്. ജയലളിതയുടെ മരണത്തിന് പിന്നില്‍ ശശികലയാണ് എന്ന് സ്വന്തം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ പിഎച്ച് പാണ്ഡ്യന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. തമിഴ്‌നാട് മുന്‍ സ്പീക്കര്‍ കൂടിയാണ് ഇദ്ദേഹം. പോയസ് ഗാര്‍ഡനില്‍ വലിയ വാക്കുതര്‍ക്കം നടന്നതായും പാണ്ഡ്യന്‍ പറഞ്ഞു.

പനീര്‍ശെല്‍വത്തിനും പറയാനുണ്ട്

പനീര്‍ശെല്‍വത്തിനും പറയാനുണ്ട്

ജയലളിത മരിച്ചതിന് ശേഷം മുഖ്യമന്ത്രിയായ പനീര്‍ശെല്‍വവും ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. ജയലളിതയെ കാണാന്‍ പോലും ശശികല തന്നെ അനുവദിച്ചില്ല എന്ന് ജയലളിതയുടെ ഏറ്റവും വിശ്വസ്തനായിരുന്ന പനീര്‍ശെല്‍വം പറഞ്ഞത് തമിഴ്‌നാട് ഞെട്ടലോടെയാണ് കേട്ടത്. ജയലളിതയുടെ മരണത്തിന് കാരണമായവര്‍ ഇപ്പോള്‍ അമ്മയുടെ കസേരയില്‍ ഇരിക്കുന്നു എന്നാണ് പനീര്‍ശെല്‍വം തുറന്നടിച്ചത്.

എന്തിനാണ് ശശികലയ്‌ക്കെതിരെ

എന്തിനാണ് ശശികലയ്‌ക്കെതിരെ

ജയലളിത മരിച്ചാല്‍ പാര്‍ട്ടിയും ഭരണവും കയ്യില്‍ വരുമെന്ന ചിന്ത കൊണ്ടാകണം ശശികല ജയലളിതയുടെ മരണത്തിന് വേണ്ടി ആഗ്രഹിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഉയരുന്ന വാദം. ജയലളിതയുടെ മരണത്തിന് പിന്നില്‍ ആര് എന്ന് ചോദിച്ച് നടക്കുന്ന ചര്‍ച്ചകള്‍ എത്തിച്ചേരുന്നതും ശശികലയിലാണ്. എന്നാല്‍ ഈ ആഗ്രഹം ഒന്നും നടക്കാതെയാണ് ജയലളിത കൂടി പ്രതിയായിരുന്ന കേസില്‍ പെട്ട് ശശികല ജയിലില്‍ പോയത് എന്നത് വേറെ കാര്യം.

 ചോദ്യങ്ങളും ദുരൂഹതകളും ഒരുപാട്

ചോദ്യങ്ങളും ദുരൂഹതകളും ഒരുപാട്

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങള്‍ക്ക് ശശികല ഉത്തരം പറയേണ്ടിവരും. അപ്പോളോ ആശുപത്രിയില്‍ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും കടക്കാന്‍ അനുവദിക്കാതിരുന്നത് മുതല്‍ ഒരുപാട് കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. ജയലളിത ആശുപത്രിയിലായ ദിവസങ്ങളില്‍ സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ല എന്നതാണ് ഒരു കാര്യം

എന്തുകൊണ്ട് ശശികല ഉത്തരം പറയണം

എന്തുകൊണ്ട് ശശികല ഉത്തരം പറയണം

എന്തുകൊണ്ടാണ് ജയലളിതയുടെ മരണത്തില്‍ സംശയത്തിന്റെ വിരലുകളെല്ലാം ശശികലയിലേക്ക് നീളുന്നത്. ജയലളിത മരിച്ചാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ഇരുന്നത് ശശികലയാണ് എന്നത് തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം. വിചാരിച്ചത് പോലെ തന്നെ ജയലളിത മരിച്ച് അധികം വൈകാതെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തേക്കും ശ്രമം തുടങ്ങി.

പനീര്‍ശെല്‍വത്തിന്റെ അന്വേഷണം

പനീര്‍ശെല്‍വത്തിന്റെ അന്വേഷണം

ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം ഞെട്ടിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ട് എന്ന് ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം പ്രഖ്യാപിക്കുക വഴി ശശികല പാളയത്തിലേക്ക് ഒരു യുദ്ധപ്രഖ്യാപനമാണ് പനീര്‍ശെല്‍വം അയച്ചത്. ജയലളിതയുടെ മരണം സംബന്ധിച്ച് എല്ലാവര്‍ക്കും സംശയം ഉണ്ടെന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്.

ലക്ഷ്യം ശശികല മാത്രമാണോ

ലക്ഷ്യം ശശികല മാത്രമാണോ

ശശികലയെ ലക്ഷ്യം വച്ചാണ് ഈ അന്വേഷണം എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്ന് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം ആദ്യമായി പറഞ്ഞത് എന്നതും ശ്രദ്ധേയം. തമിഴകത്തിന്റെ കാവല്‍ മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ചായിരുന്നു പനീര്‍ശെല്‍വത്തിന്റെ ഈ പ്രഖ്യാപനം.

പനീര്‍ശെല്‍വം വിരല്‍ ചൂണ്ടുന്നത്

പനീര്‍ശെല്‍വം വിരല്‍ ചൂണ്ടുന്നത്

അമ്മയുടെ മരണത്തിന് കാരണക്കാരായവര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് എങ്ങനെ - മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഒ പനീര്‍ശെല്‍വം ചോദിക്കുന്ന ചോദ്യമാണ് ഇത്. പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ സംശയമുണ്ട് എന്നാണ് പനീര്‍ശെല്‍വം പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ വെറുതെ ഇങ്ങനെ ഒരു കാര്യം പറയുമോ.

കോണ്‍സ്പിരസി തിയറികള്‍

കോണ്‍സ്പിരസി തിയറികള്‍

ജയലളിതയുടെ മരണവുമായി ശശികലയെ ബന്ധിപ്പിക്കുന്ന ഒരുപാട് ആരോപണങ്ങളും തിയറികളും ഇറങ്ങിയിട്ടുണ്ട്. ജയലല്‍ത മരിച്ചാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകാന്‍ പോകുന്നത് ശശികലയ്ക്കാണ് എന്നത് കൊണ്ടാകാം ഒരുപക്ഷേ ആളുകള്‍ ഇങ്ങനെ സംശയിക്കുന്നത്. ശരിയായാലും തെറ്റായാലും ശശികലയെ ബന്ധപ്പെടുത്തി പല പല സാധ്യതകളാണ് ഓണ്‍ലൈന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. അവയില്‍ ചിലത് കാണൂ.

 തെഹല്‍ക്കയുടെ ആ റിപ്പോര്‍ട്ട്

തെഹല്‍ക്കയുടെ ആ റിപ്പോര്‍ട്ട്

വര്‍ഷങ്ങള്‍ക്ക് മുമ്പ് തെഹല്‍ക്ക മാഗസിന്‍ നല്‍കി എന്ന് പറയപ്പെടുന്ന ആ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോഴും ഓര്‍ത്തിരിക്കുന്നവരുണ്ട്. പാര്‍ട്ടി തലൈവിയും മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് തോഴി ശശികല സ്ലോ പോയിസണ്‍ നല്‍കി എന്ന ആരോപണം അല്ലാതെയും പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ജയലളിത മരിച്ചപ്പോള്‍ ചില തമിഴ്, കന്നഡ ചാനലുകളും ഇക്കാര്യം പറഞ്ഞു.

മോദി മുന്നറിയിപ്പ് നല്‍കി?

മോദി മുന്നറിയിപ്പ് നല്‍കി?

ജയലളിതയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിയാണ് ജയലളിതയ്ക്ക് മുന്നറിയിപ്പ് നല്‍കിയത് എന്ന തരത്തിലുള്ള പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. വ്യത്യസ്ത പാര്‍ട്ടികളും ആശയങ്ങളും ആയിരുന്നെങ്കിലും ജയലളിതയും നരേന്ദ്ര മോദിയും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു എന്നത് കൊണ്ടുമാകാം ഇത്തരം കഥകള്‍ പ്രചരിക്കുന്നത്.

ആര്‍ക്കാണ് ലാഭം

ആര്‍ക്കാണ് ലാഭം

ജയലളിതയുടെ മരണം കൊണ്ട് ആര്‍ക്കാണ് ലാഭം. ഈ ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ തന്നെ ജയലളിതയുടെ മരണത്തിന് പിന്നില്‍ കളികള്‍ നടന്നിട്ടുണ്ടോ എന്ന് പറയാന്‍ പറ്റും. സ്വാഭാവികമായും പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയ്ക്ക് വലിയ രാഷ്ട്രീയ ലാഭമാണ് ജയലളിത ഇല്ലാതായാല്‍ കിട്ടുക. പിന്നെയുള്ളത് ശശികലയാണ്. ജയലളിത മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ച് അവര്‍ തന്നെ ഇത് തെളിയിക്കുകയും ചെയ്തു. ഇക്കാരണം കൊണ്ടാകാം ശശികലയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീഴുന്നത്.

ശശികല സന്തോഷിച്ചോ

ശശികല സന്തോഷിച്ചോ

എ ഐ എ ഡി എം കെ നേതാവായ പാണ്ഡ്യന്‍ ആരോപിക്കുന്നത് പോലെ ജയലളിത മരിച്ചപ്പോള്‍ ശശികല സന്തോഷിച്ചോ. ഒരു തുള്ളി കണ്ണുനീര്‍ പോലും ശശികല പൊഴിച്ചില്ല എന്നാണ് പാണ്ഡ്യന്‍ പറഞ്ഞത്. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് പങ്കുണ്ട് എന്ന് നേരത്തെ ആരോപിച്ചതും ഇതേ നേതാവാണ്. ജയലളിതയെ ആരോ തള്ളിയിട്ടു എന്നും ആശുപത്രിയില്‍ എത്തിക്കുകയോ മതിയായ ചികിത്സ നല്‍കുകയോ ചെയ്തില്ല എന്നും ആരോപിച്ചതും പാണ്ഡ്യനാണ്.

വ്യക്തമാണ് പനീര്‍ശെല്‍വം പറഞ്ഞകാര്യം

വ്യക്തമാണ് പനീര്‍ശെല്‍വം പറഞ്ഞകാര്യം

ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയ്ക്ക് നേരെ ആയിരുന്നു ജയലളിതയുടെ മരണം സംബന്ധിച്ച എല്ലാ ആരോപണങ്ങളും. ശശികലയെ ലക്ഷ്യം വച്ച് തന്നെയാണ് പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ് എന്നാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

ശശികലയ്ക്ക് പറയാന്‍ മറുപടിയുണ്ട്

ശശികലയ്ക്ക് പറയാന്‍ മറുപടിയുണ്ട്

എന്നാല്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് ശശികല പറയുന്നു. ജയലളിത ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസങ്ങളിലും താന്‍ ജയലളിതയ്ക്കൊപ്പമുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ അമ്മയോട് താന്‍ എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നത് അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അറിയാവുന്ന കാര്യമാണ്.

English summary
If proper probe takes place into Jayalalithaa's death, the person who's in jail for four years now will be awarded lifetime imprisonment - Stalin attacks Sasikala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X