കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ വമ്പന്‍ ദിപാവലി സര്‍പ്രൈസ് വരുന്നു; ജനകോടികള്‍ക്ക് ആശ്വാസം, നികുതി വെട്ടിക്കുറയ്ക്കും

Google Oneindia Malayalam News

Recommended Video

cmsvideo
ജനങ്ങള്‍ക്ക് ആശ്വാസമായി മോദിയുടെ ദീപാവലി സര്‍പ്രൈസ് | Oneindia Malayalam

ദില്ലി: രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യക്തിഗത ആദായ നികുതി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. ജനങ്ങളുടെ ഉപഭോഗ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാരിന്റെ നീക്കം. രാജ്യത്തിന്റെ വളര്‍ച്ചയാണ് ഇതിലൂടെ ആത്യന്തികമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞദിവസം കോര്‍പറേറ്റ് നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധ്യവര്‍ഗത്തിന് ആശ്വാസകരമാകുന്ന നീക്കം. മോദി സര്‍ക്കാരിന്റെ ദീപാവലി സര്‍പ്രൈസ് ആകും പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതി വെട്ടിക്കുറയ്ക്കുന്നത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആശ്വാസകരമാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നുവെന്ന വിവരങ്ങള്‍ക്കിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. വിശദമായ വിവരങ്ങള്‍ ഇങ്ങനെ...

വ്യക്തിഗത ആദായ നികുതി

വ്യക്തിഗത ആദായ നികുതി

വ്യക്തിഗത ആദായ നികുതിയില്‍ കുറവ് വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. എല്ലാ നികുതി ദായകര്‍ക്കും അഞ്ച് ശതമാനം ഇളവ് ലഭിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളുടെ കൈവശം പണമില്ലാതാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കേന്ദ്രം പരിഗണിക്കുന്നത്

കേന്ദ്രം പരിഗണിക്കുന്നത്

അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ അടയ്‌ക്കേണ്ട ആദായ നികുതി പരിധി പത്ത് ശതമാനമാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. നിലവില്‍ 20 ശതമാനമാണ് ഈ ഗണത്തില്‍പ്പെടുവര്‍ അടയ്‌ക്കേണ്ടത്. പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരുടെ നികുതി 30 ല്‍ നിന്ന് 25 ശതമാനമാക്കി കുറയ്ക്കാനും ആലോചിക്കുന്നുണ്ട്.

സെസ്സ്, സര്‍ച്ചാര്‍ജ് ഒഴിവാക്കും

സെസ്സ്, സര്‍ച്ചാര്‍ജ് ഒഴിവാക്കും

ഏറ്റവും ഉയര്‍ന്ന നികുതി ഘടനയുള്ളത് 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്കാണ്. 30 ശതമാനമാണ് ഇവര്‍ ഒടുക്കേണ്ട ആദായ നികുതി. ഇതാണ് 25 ശതമാനമാക്കാന്‍ ആലോചിക്കുന്നത്. കൂടാതെ സെസ്സ്, സര്‍ച്ചാര്‍ജ് എന്നിവ ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ മാസം പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

 മന്ത്രി പറഞ്ഞത് ഇങ്ങനെ

മന്ത്രി പറഞ്ഞത് ഇങ്ങനെ

ആദായനികുതി കുറയ്ക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ അടുത്തിടെ പറഞ്ഞിരുന്നു. നികുതി പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അടുത്തിടെ ഉയര്‍ത്തിയിരുന്നു. മറ്റു ഇളവുകള്‍ വേണ്ട സമയം പ്രഖ്യാപിക്കുമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.

പഠന സമിതിയുടെ നിര്‍ദേശം

പഠന സമിതിയുടെ നിര്‍ദേശം

പുതിയ പ്രത്യക്ഷ നികുതി ചട്ടം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമതി ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നികുതി ഘടനയില്‍ സമൂലമായ പരിഷ്‌കരണം വേണമെന്നാണ് ഇവരുടെ നിര്‍ദേശം. ഇക്കാര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം വരുന്നത്.

 ആവശ്യത്തിന് പണമുണ്ടാകുക

ആവശ്യത്തിന് പണമുണ്ടാകുക

ജനങ്ങളുടെ കൈവശം ആവശ്യത്തിന് പണമുണ്ടാകുക എന്നത് സുസ്ഥിര സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ബന്ധമാണ്. എങ്കില്‍ മാത്രമേ വിപണിയില്‍ വില്‍പ്പനയും വാങ്ങലും സുഗമമായി നടക്കൂ. നികുതി കുറയ്ക്കുന്നത് വഴി മധ്യവര്‍ഗത്തിലെ വലിയൊരു വിഭാഗത്തിന് ആശ്വാസമാകും. അതിന്റെ പ്രതിഫലനം വിപണിയിലുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

നിലവിലെ നികുതി ഘടന

നിലവിലെ നികുതി ഘടന

രണ്ടര ലക്ഷം വരെ വരുമാനമുള്ളവര്‍ നിലവില്‍ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ അഞ്ച് ശതമാനം നികുതി അടയ്ക്കണം. അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ വരുമാനമുള്ളവര്‍ 20 ശതമാനം നികുതി അടയ്ക്കണം. 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിലവിലെ കണക്ക്.

കോര്‍പറേറ്റ് നികുതി കുറച്ചു

കോര്‍പറേറ്റ് നികുതി കുറച്ചു

കഴിഞ്ഞമാസം കോര്‍പറേറ്റ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ആഭ്യന്തര നിര്‍മാതാക്കളുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനക്കുകയാണ് ചെയ്തത്. പുതിയ നിര്‍മാതാക്കളുടെ നികുതി 25ല്‍ നിന്ന് 15 ശതമാനമാക്കുകയും ചെയ്തു. ഇവര്‍ക്ക് ഇളവുകള്‍ തേടാനുള്ള അവസരം കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്.

നാലാഴ്ചക്കിടെ നാല് പാക്കേജുകള്‍

നാലാഴ്ചക്കിടെ നാല് പാക്കേജുകള്‍

നാലാഴ്ചക്കിടെ നാല് ഉത്തേജക പാക്കേജുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിന് പുറമെയാണ് ആദായ നികുതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. നേരത്തെ വര്‍ധിപ്പിച്ച നികുതികള്‍ കുറയ്ക്കുകയാണ് ചെയ്യുക. വ്യവസായ മേഖലയ്ക്ക് പുറമെ മധ്യവര്‍ഗവും സാമ്പത്തികമായി ശക്തിപ്പെട്ടാല്‍ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

ദിപാവലിക്ക് മുമ്പ്

ദിപാവലിക്ക് മുമ്പ്

2017 നവംബറിലാണ് നികുതി പരിഷ്‌കരണം സംബന്ധിച്ച് പഠിക്കാന്‍ സാമ്പത്തിക വിദഗ്ധരടങ്ങുന്ന പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഇവര്‍ നികുതി ഘടനയില്‍ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ആഗസ്റ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുപ്രകാരമുള്ള ഇളവുകള്‍ ദീപാവലിക്ക് മുമ്പ് പ്രഖ്യാപിക്കുമെന്നാണ് വിവരം.

 ഗ്രാമീണരെ ശക്തിപ്പെടുത്താന്‍ കൂലിവര്‍ധന

ഗ്രാമീണരെ ശക്തിപ്പെടുത്താന്‍ കൂലിവര്‍ധന

തൊഴിലിറുപ്പ് പദ്ധതിയുടെ കൂലി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതുവഴി ഗ്രാമീണരുടെ കൈയ്യിലും കൂടുതല്‍ പണമെത്തുക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാരിന് ബാധ്യത വരുമെന്നത് സ്വാഭാവികം. ഈ പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് 30000 കോടി രൂപ ലാഭവിഹിതം കേന്ദ്രം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താനൊപ്പം തുര്‍ക്കി; ചാരക്കണ്ണുകള്‍ വെട്ടിക്കുന്ന യുദ്ധക്കപ്പലുകള്‍, ആശങ്കയോടെ ഇന്ത്യ

English summary
Personal income tax slabs may be revised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X