വനിതാഹോസ്റ്റലില്‍ അജ്ഞാതൻറെ പ്രകടനം
പുനെ: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ നഗ്നതാ പ്രദര്‍ശനം നടത്തി. പുനെ സേനാപതി ഭപത് റോഡിലെ വനിതാ ഹോസ്റ്റലിലായിരുന്നു സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയായിരുന്നു അജ്ഞാതനായ ചെറുപ്പക്കാരന്റെ പ്രകടനം.
മുപ്പത് വയസ്സോളം തോന്നിക്കുന്ന ഇയാള്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിക്ക് മുന്നിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഹോസ്റ്റലിലെ താമസക്കാരിയായ ഒരു പെണ്‍കുട്ടിയെ ഇയാള്‍ അപമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോളേജ് വിദ്യാര്‍ഥിനികള്‍ അടക്കം 28 പെണ്‍കുട്ടികളാണ് ഇവിടെ പേയിംഗ് ഗസ്റ്റുകളായി താമസിക്കുന്നത്.

അജ്ഞാതനായ ചെറുപ്പക്കാരന്റെ പ്രടകനത്തില്‍ ഭയന്നുപോയ അന്തേവാസികളായ പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ നിന്നും മാറിത്താമസിക്കാന്‍ ശ്രമം നടത്തുകയാണ്. ഹോസ്റ്റലിന് സ്വന്തമായി ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഏര്‍പ്പാടാക്കാനുള്ള ശ്രമത്തിലാണ് ഹോസ്റ്റല്‍ അധികൃതര്‍. സംഭവത്തിന് ശേഷം സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിയുന്നില്ല എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.
കോളേജ് വിദ്യാര്‍ഥിനികളില്‍ കൂടുതലും ഫൈനല്‍ ഇയറുകാരാണ്, ഇവരുടെ ക്ലാസ് അടുത്ത മാസം കഴിയും. പഠനത്തിന് ശേഷവും പുനെയില്‍ തന്നെ തുടരുമെങ്കിലും ഹോസ്റ്റല്‍ മാറാനാണ് ഇവരുടെ തീരുമാനം. അതേസമയം ഹോസ്റ്റലിലെ സി സി ടി വി ക്യാമറയില്‍ അക്രമിയുടെ ഫോട്ടോ പതിഞ്ഞിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.












Click it and Unblock the Notifications